
പൃഥ്വിരാജും നവ്യ നായരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു നന്ദനം. അതില്‍ ബാലാമണിയുടെ ' ഉണ്ണിയേട്ടന്' ആയി എത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടനാണ് അരവിന്ദ് ആകാശ്. പിന്നീട് ഗുരുവായൂരപ്പന് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടി
എത്തുന്ന മുഖമായി അരവിന്ദിന്റേത്.
ഇപ്പോഴിതാ തന്റെ അന്‍പതാം വയസ്സില്‍ വിവാഹിതനായിരിക്കുകയാണ് അരവിന്ദ്. സാധ്വി ആര്.എസ് ആണ് വധു. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ജീവിത്തതിലും ഒരുമിക്കുന്നത്. ഈ വര്‍ഷം ആദ്യമായിരുന്നു വിവാഹ നിശ്ചയം. ഇന്നലെ മലേഷ്യയിലെ ക്വാലാലംപൂരില്‍ വെച്ച് അടുത്ത കുടുംബാംഗങ്ങളുെടയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങ്.
2002-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ' നന്ദന' ത്തിലൂടെയാണ് അരവിന്ദ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കുട്ടിക്കാലം മുതല്‍ ഡാന്‍സിനോട് തല്പരനായിരുന്ന അരവിന്ദ് തെന്നിന്ത്യന്‍ സിനിമയില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ട് കഴിഞ്ഞു. ആദ്യം ബാക്ക്ഗ്രൗണ്ട് ഡാന്‍സറായി തുടങ്ങി, പിന്നെ നൃത്തസംവിധായകനായി. തമിഴിലും നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.






