
ബിഗ് ബോസ് താരം റോബിന് രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു. താരം തന്നെയാണ് ഈ ദുഃഖ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
കഴിഞ്ഞ മൂന്ന് മാസമായി താരത്തിന്റെ അമ്മ കാന്‍സര്‍ ബാധിതയായിരുന്നുവെന്നും ചികിത്സയില്‍ കഴിയുകയായിരുന്നുവെന്നും റോബിന് പോസ്റ്റ് ഇട്ടിട്ടുണ്ട്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കാന്‍സര്‍ ബാധിച്ചെന്നും അതിന്റെ ചികിത്സയിലായിരുന്നു എന്നുമാണ് റോബിന് കുറിച്ചിരിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസണ് 4ല്‍ ഏറെ ജനപ്രീതി നേടിയ മത്സരാര്‍ത്ഥിയായിരുന്നു റോബിന് രാധാകൃഷ്ണന്. നിയമസഭ തെരഞ്ഞെടുപ്പില്‍ കുണ്ടറ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു റോബിന്.






