
സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അഖില്‍ മാരാര്‍. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തൃക്കാക്കരയിലെ ഒരു കുടുംബത്തിന് വീട് വെച്ച് നല്‍കുമെന്ന് അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. ഇലക്ഷനില്‍ പരാജയപ്പെട്ടെങ്കിലും പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് താരം.
വീട് വെച്ച് നല്‍കാനുളള പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെന്നും മഴ മാറിയാല്‍ ഉടന്‍ പണി ആരംഭിക്കാം എന്നുമാണ് അഖില്‍ മാരാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചത്. ഇങ്ങനൊരു കാര്യം ചെയ്യാന്‍ തനിക്ക് ധൈര്യം പകര്‍ന്ന നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി, സുഹൃത്തും പേട്രിയറ്റ് സിനിമയുടെ നിര്‍മാതാവുമായ സുബാഷ് മാനുവല്‍ എന്നിവര്‍ക്ക് താരം നന്ദിയും അറിയിച്ചു.
'' തൃക്കാക്കരയിലെ ഒരു കുടുംബത്തിന് വീട് വെച്ച് നല്‍കാം എന്ന് ഞാന്‍ പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസം ഞാനും കോണ്ട്രാക്ടര് കലാമും സൈറ്റ് സന്ദര്‍ശിച്ചു. മഴ മാറിയാല്‍ ഉടന്‍ തന്നെ പണി ആരംഭിക്കാം.
ഇങ്ങനൊരു കാര്യം ചെയ്യാന്‍ എനിക്ക് ധൈര്യം പകര്‍ന്ന പ്രിയപ്പെട്ട സുരേഷ് ഗോപി ( സുരേഷേട്ടന് ) എന്റെ സുഹൃത്തും patriot നിര്‍മാതാവുമായ സുഭാഷ് ജി മാനുവല്‍ എന്നിവര്‍ക്ക് ഒരായിരം നന്ദിയും സ്നേഹവും അറിയിക്കുന്നു.
NB : രാഷ്ട്രീയം ജനങ്ങള്‍ക്ക് വേണ്ടിയാണു. ആശയം ശെരികള്‍ക്കും നീതിക്കും വേണ്ടിയാണ്. ഞാന്‍ ഞാനായി തുടരും'', അഖില്‍ മാരാര്‍ കുറിച്ചു.






