
ടൊറന്റോ: ഫിഫ ലോകകപ്പ് ഫുട്ബോള്‍ പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറി പോര്‍ച്ചുഗല്‍, സ്പെയിന്, സ്വിറ്റ്സര്‍ലന്‍ഡ് ടീമുകള്‍. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റിയിലൂടെ വലകുലുക്കിയ പോരാട്ടത്തില്‍ കരുത്തരായ ക്ര?യേഷ്യയെ 2-1 നു കീഴടക്കിയാണു പോര്‍ച്ചുഗല്‍ അടുത്തറൗണ്ടിലെത്തിയത്.
ടൊറന്റോ സ്റ്റേഡിയത്തില്‍ ഒരു ഗോളിനു പിന്നില്‍നിന്നശേഷമായിരുന്നു പറങ്കിപ്പടയുടെ തിരിച്ചുവരവ്. ഇവാന് പെരിസിച്ചിലൂടെ 53-ാം മിനിറ്റില്‍ ക്ര?യേഷ്യ ലീഡ് നേടി. 10 മിനിട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പന്ത് ക്ര?യേഷ്യന്‍ വലയിലെത്തിച്ചെങ്കിലും വാര് പരിശോധനയില്‍ ഗോള്‍ നിഷേധിച്ചു. 68-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റോണോ ടീമിനെ ഒപ്പമെത്തിച്ചു.
ഇന്ജുറിസമയത്തിന്റെ നാലാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസ് പോര്‍ച്ചുഗലിന്റെ രക്ഷകനായി. ഇതോടെ ഇതിഹാസതാരം ലൂക്ക മോഡ്രിച്ചിന്റെ ക്ര?യേഷ്യയ്ക്കു പുറത്തേക്കുള്ള വഴിതുറന്നു. ഏഴിനു നടക്കുന്ന പ്രീ-ക്വാര്‍ട്ടറില്‍ സ്പെയിനാണു പോര്‍ച്ചുഗലിന്റെ എതിരാളി.
കലിഫോര്‍ണിയയില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്നു ഗോളിനു തകര്‍ത്ത് സ്പെയിന് പ്രീ-ക്വാര്‍ട്ടര്‍ യോഗ്യത നേടി. മികേല്‍ ഒയര്‍സബാലിന്റെ ഇരട്ടഗോളുകള്‍ സ്പാനിഷ് ജയത്തിന് അടിത്തറയിട്ടു. ലമീന്‍ യമാലും മികേല്‍ ഒയര്‍സബാലും ഡാനി ഒള്‍മോയും അടങ്ങുന്ന യുവനിര ഓസ്ട്രിയന്‍ നിരയെ തുടരെ പരീക്ഷിച്ചു. ഓസ്ട്രിയന്‍ ഗോള്‍കീപ്പര്‍ അലക്സാണ്ടര്‍ ഷ്ളാഗറുടെ അവിശ്വസനീയ സേവുകള്‍ ഗോള്നേടുന്നതില്നിന്ന് സ്പാനിഷ് പടയെ തടഞ്ഞു. 36-ാം മിനിറ്റില്‍ ഒയര്‍സബാലിന്റെ തകര്‍പ്പന്‍ ഗോളില്‍ സ്പെയിന് കെട്ടുപൊട്ടിച്ചു. 66-ാം മിനിറ്റില്‍ പെഡ്രോ പോറോയിലൂടെ ലീഡ് ഉയര്‍ത്തിയ അവരുടെ പട്ടിക 89-ാം മിനിറ്റില്‍ ഒയര്‍സബാല്‍ തികച്ചു. ഇതോടെ ഈ ലോകകപ്പിലെ തന്റെ ഗോള്‍നേട്ടം നാലാക്കാനും ഒയര്സബാലിനായി. 2010-ല്‍ കിരീടം നേടിയ ശേഷം ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ഒരു മത്സരം പോലും ജയിക്കാന്‍ സാധിച്ചിട്ടില്ലെന്ന നാണക്കേടും സ്പെയിന് മായ്ച്ചു.
1938-നു ശേഷം ആദ്യമായി നോക്കൗട്ട് വിജയം കുറിച്ചാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ പ്രീ-ക്വാര്‍ട്ടര്‍ പ്രവേശം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് അള്ജീരിയയെയാണു സ്വിസ് പട കെട്ടുകെട്ടിച്ചത്. ബ്രീല്‍ എംബോളോ 10-ാം മിനിറ്റില്‍ത്തന്നെ സ്വിറ്റ്സര്‍ലന്‍ഡിനായി അള്‍ജീരിയന്‍ വലയില്‍ ഗോള്‍ നിക്ഷേപിച്ചു. രണ്ടാം പകുതിയില്‍ പന്തുരുണ്ട് ആദ്യമിനിറ്റില്‍ത്തന്നെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയമുറപ്പിച്ച ഗോളെത്തി. ഡാന്‍ എന്ഡോയെയായിരുന്നു സ്കോറര്‍.






