More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കേപ് വെര്‍ദേ ലോകചാംപ്യന്മാരെ വിറപ്പിച്ചുവിട്ടു ; അര്‍ജന്റീന കഷ്ടിച്ച് രക്ഷപ്പെട്ടു...!

Authored by Web Desk | Last updated: 04 Jul 2026, 7:36 AM | 2 min read

Print
കേപ് വെര്‍ദേ ലോകചാംപ്യന്മാരെ വിറപ്പിച്ചുവിട്ടു ; അര്‍ജന്റീന കഷ്ടിച്ച് രക്ഷപ്പെട്ടു...!
മിയാമി: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. അവസാന 32-ഘട്ട മത്സരത്തില്‍, കന്നിങ്കക്കാരായ കേപ് വെര്‍ഡെയുടെ ദിനെയ് ബോര്‍ഗസ് 111-ാം മിനിറ്റില്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ ആണ് അര്‍ജന്റീനയ്ക്ക് തുണയായത്. ഫിഫ റാങ്കിംഗില്‍ 64-ാം സ്ഥാനത്തുള്ള കേപ് വെര്‍ഡെ, ലോക രണ്ടാം നമ്പറുകാരായ അര്‍ജന്റീനയ്ക്കെതിരെ രണ്ട് തവണയാണ് ഒപ്പത്തിനൊപ്പം പോരാടി ഗോള്‍ മടക്കിയത്.


നിശ്ചിത 90 മിനിറ്റില്‍ ഇരുടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. 92-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്റെ മികച്ചൊരു ഫിനിഷിംഗിലൂടെ അര്‍ജന്റീന വിജയമുറപ്പിച്ചെന്ന് കരുതിയതായിരുന്നു. എന്നാല്‍ 11 മിനിറ്റുകള്‍ക്ക് ശേഷം സിഡ്‌നി ലോപ്പസ് കബ്രാള്‍ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് നേടി. ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് ഉള്ളിലേക്ക് കയറി കബ്രാള്‍ തൊടുത്ത മനോഹരമായ കേളിംഗ് ഷോട്ട് ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ മറികടന്ന് പോസ്റ്റിന്റെ ടോപ്പ് കോര്‍ണറിലേക്ക് തുളച്ചുകയറി.


കരിയറിലെ ഏറ്റവും മികച്ച രാത്രി ആസ്വദിച്ച കബ്രാള്‍, എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ നാല് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ മാര്‍ട്ടിനെസിനെ വീണ്ടുമൊരു മികച്ച സേവിന് നിര്‍ബന്ധിതനാക്കി. എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം എത്തിക്കാന്‍ മൂന്നാമതൊരു ഗോള്‍ കൂടി നേടാന്‍ അവര്‍ക്കായില്ല. മിയാമിയില്‍ പതിനായിരക്കണക്കിന് അര്‍ജന്റീന ആരാധകര്‍ ഒത്തുചൂടിയതോടെ തുടക്കം മുതല്‍ തന്നെ അതൊരു ഉത്സവപ്രതീതിയായിരുന്നു. 29-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ മാന്ത്രിക പ്രകടനത്തിലൂടെ അര്‍ജന്റീന എളുപ്പത്തില്‍ വിജയം നേടുമെന്നാണ് തോന്നിച്ചത്.


ഡിഫന്‍ഡര്‍ മാര്‍ട്ടിനെസ് നല്‍കിയ ലോങ് ബോള്‍ മനോഹരമായി നിയന്ത്രിച്ച് പോസ്റ്റിന്റെ മുകള്‍ഭാഗത്തേക്ക് അടിച്ചുകയറ്റി അര്‍ജന്റീന ക്യാപ്റ്റന്‍ തന്റെ 20-ാം ലോകകപ്പ് ഗോള്‍ തികച്ചു. എന്നാല്‍ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ കളിക്കുന്ന ഏറ്റവും ചെറിയ രാജ്യം അങ്ങനെ എളുപ്പത്തില്‍ കീഴടങ്ങാന്‍ തയാറല്ലായിരുന്നു.


രണ്ടാം പകുതിയില്‍ ഡെറോയ് ഡുവാര്‍ട്ടെയുടെ ഫിനിഷിംഗ് കേപ് വെര്‍ഡെയെ അര്‍ജന്റീനയ്ക്കൊപ്പമെത്തിച്ചു. ബോക്സിലേക്ക് ഓടിക്കയറിയ ഡുവാര്‍ട്ടെ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍ഡര്‍ മാര്‍ട്ടിനെസിന്റെ കാലുകള്‍ക്കിടയിലൂടെ ഗോള്‍കീപ്പറെയും മറികടന്ന് പന്ത് വലയിലാക്കിയപ്പോള്‍ കേപ് വെര്‍ഡെ ആരാധകര്‍ ആനന്ദക്കണ്ണീരണിഞ്ഞു. എക്‌സ്ട്രാ ടൈം തുടങ്ങി രണ്ട് മിനിറ്റുകള്‍ക്കകം കോര്‍ണറില്‍ നിന്നുള്ള അലക്‌സിസ് മാക് അലിസ്റ്ററിന്റെ ഫ്‌ലിക്ക് സ്വീകരിച്ച് ഡിഫന്‍ഡര്‍ മാര്‍ട്ടിനെസ് തൊടുത്ത ശക്തമായ ഷോട്ട് ഗോള്‍കീപ്പര്‍ വോസിഞ്ഞയെ മറികടന്നു. തുടര്‍ന്നായിരുന്നു കബ്രാളിലൂടെ കേപ് വെര്‍ഡെയുടെ ലോകോത്തര നിലവാരമുള്ള സമനില ഗോള്‍ പിറന്നത്.


ഒടുവില്‍ പരാജയപ്പെട്ടെങ്കിലും അവര്‍ ലോകകപ്പില്‍ തങ്ങളുടെ മുദ്ര പതിപ്പിച്ചു കഴിഞ്ഞിരുന്നു. അര്‍ജന്റീന പ്രീ-ക്വാര്‍ട്ടറിലേക്ക് എളുപ്പത്തില്‍ യോഗ്യത നേടുമെന്നാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ കരുതിയത്. നാല് വര്‍ഷം മുമ്പ് ഖത്തറില്‍ നേടിയ ലോകകപ്പ് കിരീടം അര്‍ജന്റീന നിലനിര്‍ത്തിയാല്‍ പോലും ഇവിടെ നേരിടേണ്ടി വന്ന ഈ കടുത്ത പോരാട്ടം അവര്‍ അത്ര പെട്ടെന്ന് മറക്കില്ല.


ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സ്‌പെയിനിനെതിരെ 0-0 സമനില വഴങ്ങിയപ്പോള്‍ കേപ് വെര്‍ഡെ ഗോള്‍കീപ്പര്‍ വോസിഞ്ഞ ഹീറോ ആയി മാറിയിരുന്നു. ഇത്തവണ അദ്ദേഹം അതിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 40-കാരനായ ഈ ഗോള്‍കീപ്പര്‍ എട്ട് മികച്ച സേവുകളാണ് നടത്തിയത് ഇതില്‍ മെസ്സിയുമായുള്ള വണ്‍-ടു-വണ്‍ തടഞ്ഞതും അര്‍ജന്റീന ക്യാപ്റ്റന്റെ ഫ്രീ കിക്ക് വിരല്‍ത്തുമ്പുകൊണ്ട് തട്ടിയകറ്റിയതും ഉള്‍പ്പെടുന്നു.


111-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോയുടെ ഹെഡ്ഡര്‍ ദിനെയ് ബോര്‍ഗസിന്റെ ശരീരത്തില്‍ തട്ടി വലയില്‍ കയറിയപ്പോള്‍ അര്‍ജന്റീന ആരാധകരുടെ മുഖത്ത് സന്തോഷത്തേക്കാള്‍ വലിയ ആശ്വാസമാണ് പ്രകടമായത്. മത്സരശേഷം തകര്‍ന്നുപോയ എതിരാളികളെ മാര്‍ട്ടിനെസും മെസ്സിയും ഉള്‍പ്പെടെയുള്ള അര്‍ജന്റീന താരങ്ങള്‍ ചേര്‍ന്ന് ആശ്വസിപ്പിച്ചു. പരാജയപ്പെട്ടെങ്കിലും ഫുട്‌ബോള്‍ ലോകത്തിന്റെ മുഴുവന്‍ ആദരവും പിടിച്ചുപറ്റിയാണ് കേപ് വെര്‍ഡെ മടങ്ങുന്നത്.


Tags

  • diney borges
  • argentina
  • worldcup

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സുഗതന് നെടുമങ്ങാട് കോടതി ഇടക്കാലജാമ്യം നല്‍കി ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് നേരിയ ആശ്വാസം

സുഗതന് നെടുമങ്ങാട് കോടതി ഇടക്കാലജാമ്യം നല്‍കി ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് നേരിയ ആശ്വാസം

നിലമ്പൂരിൽ കാട്ടാന ആക്രമണം; വീടിന്റെ മതിലും ഗേറ്റും തകർത്തു

നിലമ്പൂരിൽ കാട്ടാന ആക്രമണം; വീടിന്റെ മതിലും ഗേറ്റും തകർത്തു

സുകുമാരക്കുറുപ്പിനെ തിരക്കി ക്രൈം ബ്രാഞ്ച്; കരിനിഴലായി റൻസിമിന്റെ ആരോപണവും!

സുകുമാരക്കുറുപ്പിനെ തിരക്കി ക്രൈം ബ്രാഞ്ച്; കരിനിഴലായി റൻസിമിന്റെ ആരോപണവും!

കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ അപകടം ; കനത്തമഴയില്‍ ക്‌ളോക്ക്ടവര്‍ ഇടിഞ്ഞുവീണു

കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ അപകടം ; കനത്തമഴയില്‍ ക്‌ളോക്ക്ടവര്‍ ഇടിഞ്ഞുവീണു

പെരുമ്പാവൂരിൽ ആൾക്കൂട്ട ആക്രമണം; ലഹരി വിൽപന ആരോപിച്ച് മൂന്ന് യുവാക്കളെ മർദ്ദിച്ചു, തല മുണ്ഡനം ചെയ്തു

പെരുമ്പാവൂരിൽ ആൾക്കൂട്ട ആക്രമണം; ലഹരി വിൽപന ആരോപിച്ച് മൂന്ന് യുവാക്കളെ മർദ്ദിച്ചു, തല മുണ്ഡനം ചെയ്തു

ലക്ഷദ്വീപിൽ ബിരുദ കോഴ്‌സുകൾ വെട്ടിക്കുറച്ചു; പ്രവേശനത്തിന് മുമ്പേ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ലക്ഷദ്വീപിൽ ബിരുദ കോഴ്‌സുകൾ വെട്ടിക്കുറച്ചു; പ്രവേശനത്തിന് മുമ്പേ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ