
തിരുവനന്തപുരം: ചൊവ്വാഴ്ച വരെ കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത. 11 ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നിലവില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മോശം കാലാവസ്ഥയെത്തുടര്‍ന്ന് കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മത്സ്യബന്ധന വിലക്ക് തുടരുകയാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ വടക്കന്‍ കേരളത്തിലെ തീരവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ രാത്രി 11:30 വരെ 3 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് നദികളിലും ഡാമുകളിലും ജലനിരപ്പ് അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നത്.
തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും ഈ അവധി ബാധകമായിരിക്കില്ല. അനാവശ്യമായ യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും ജലാശയങ്ങള്‍ക്ക് സമീപം പോകാതിരിക്കാനും ശ്രദ്ധിക്കാന്‍ നിര്‍ദേശമുണ്ട്.






