
കൊച്ചി: അമ്മ താരസംഘടനയിലെ ചേരിതിരിവിന് അവസാനമാകുന്നില്ല. ആരോപണങ്ങളും പ്രത്യാരോപണങ്ങളും മാധ്യമ വിശകലനങ്ങൾക്കിട നൽകുകയാണ് . അമ്മ സംഘടനയ്ക്കെതിരെ വർഗ്ഗീയത ആരോപിച്ച് നടി മാല പാർവർതി രംഗത്തുവന്നു. അമ്മയിൽ നടക്കുന്നത് വർഗ്ഗീയമായ കാര്യങ്ങളാണെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
അൻസിബ ഹസ്സൻ എന്ന മുംസ്ലീം നാമധാരിയെ വർഗ്ഗീയമായി ആക്രമിക്കാൻ അമ്മയിൽ ശ്രമം നടന്നു. വർഗ്ഗീയ വാദം നടത്തുന്ന ഒരു സംഘമല്ല അമ്മ ഭരിക്കേണ്ടത് എന്നും മാല പാർവ്വതി ചൂണ്ടിക്കാട്ടി. സത്യം പറയുമെന്ന് പറഞ്ഞപ്പോൾ സിനിമ ഇൻടസ്ട്രയിൽ ഉണ്ടാകില്ലെന്ന് ശ്വേത മേനോൻ ഭീഷണിപ്പെടുത്തിയെന്നും മാല പാർവ്വതി വെളിപ്പെടുത്തി.
ശ്വേതാ മേനോന്റെ കമ്മിറ്റിയിൽ സാമ്പത്തിക ക്രമക്കേടാണ് നടന്നത്. എന്നാൽ, മോഹൻ ലാൽ ഉൾപ്പെട്ട കമ്മിറ്റി രാജി വച്ചത് പുറത്തു നിന്നുള്ള പ്രശ്നങ്ങളെ തുടർന്നായിരുന്നു എന്നും അൻസിബ ഹസൻ ചൂണ്ടിക്കാട്ടി. ലാലേട്ടൻ ഉൾപ്പെട്ട കമ്മിറ്റി രാജിവയ്ക്കുന്ന സമയത്ത് ജനറൽ ബോഡി നടത്തുന്ന സമയം ആയിട്ടില്ലായിരുന്നു. അതിനാൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. ശ്വേതയുടെ കമ്മിറ്റി സാമ്പത്തിക ക്രമക്കേട് കാട്ടിയതിനാലാണ് അവരെ അഡ്ഹോക്ക് കമ്മിറ്റി ആക്കാതിരുന്നത് എന്നും അൻസിബ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മലയാള സിനിമാ രംഗത്തെ വനിതകൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ കടുത്ത ജനരോഷവും ആഭ്യന്തര തർക്കങ്ങളുമാണ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള അമ്മ ഭരണസമിതിയുടെ കൂട്ടരാജിക്കിടായാക്കിയത്. ജനറൽ സെക്രട്ടറി സിദ്ദിഖ് , ജോയിന്റ് സെക്രട്ടറി ബാബുരാജ് തുടങ്ങിയവർക്കെതിരെ നടിമാർ ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയതായിരുന്നു അന്ന് ധാർമ്മികതയുടെ ചോദ്യമുയർത്തിയത്.






