
തിരുവനന്തപുരം: കേരള സര്‍ക്കാരുമായുള്ള നല്ല ബന്ധം തുടരും, സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാര്‍ ഒപ്പിടൂ എന്നും അദാനി ഗ്രൂപ്പ്. സര്‍ക്കാരിന്റെ എല്ലാ വ്യവസ്ഥകളും അംഗീകരിക്കുമെന്നും സെബിക്ക് നല്കിയ കത്തില്‍ പറയുന്നത് പ്രാഥമിക ധാരണയാണെന്നുമാണ് വിശദീകരണം.
ഓഹരി ഇടപാട് കഴിയുമ്പോള്‍ വിഴിഞ്ഞം തുറമുഖത്ത് എംഎസ്സി കമ്പനിയുടെ കുത്തകവല്‍ക്കരണം നടക്കുമെന്ന ആക്ഷേപങ്ങളെയും വിമര്‍ശനങ്ങളെയും തള്ളി. എല്ലാ വിഭാഗം കപ്പലുകള്‍ക്കും അടുക്കാവുന്ന തുറമുഖമായിട്ടാണ് വിഴിഞ്ഞത്തെ വിഭാവനം ചെയ്തിരിക്കുന്നതെന്നും അത് തുടരുമെന്നും പറയുന്നു.
എംഎസ്സി കമ്പനിക്കോ അവരുടെ അനുബന്ധ കമ്പനികള്‍ക്കോ മാത്രമായി പ്രത്യേകം ബര്‍ത്ത് അവകാശങ്ങള്‍ ഉണ്ടായിരിക്കില്ല. കരാറിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് പൊതു ടെര്‍മിനല്‍ ആയി തന്നെ പ്രവര്‍ത്തിക്കും. എത്താന്‍ ആഗ്രഹിക്കുന്ന എല്ലാ കമ്പനികള്‍ക്കും സേവനം നല്‍കുമെന്നും സര്‍ക്കാരിന് പുതിയ അപേക്ഷ നല്‍കിയതിന് പിന്നാലെ പുറത്തിറക്കിയ വിശദീകരണകുറിപ്പില്‍ പറയുന്നു.






