
ടെലിവിഷന്‍ പരമ്പരകളിലൂടെയും നൃത്ത റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് ദില്‍ഷ പ്രസന്നന്. ബിഗ് ബോസ് മലയാളം ഏഴാം സീസണിന്റെ വിന്നറായിരുന്നു ദില്‍ഷ. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരമാണ് ദില്‍ഷ.തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം.
ഇപ്പോഴിതാ തന്റെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. കുടുബേത്തോടൊപ്പമുളള മനോഹര ചിത്രങ്ങളാണ് ദില്‍ഷ പങ്കിട്ടത്. '' എന്റെ കൂടെയുള്ള ഈ മനുഷ്യരാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും ബെസ്റ്റ് ബര്‍ത്ത്ഡേ ഗിഫ്റ്റ്. എന്റെ പ്രിയപ്പെട്ട കുടുംബത്തോടും, സഹോദരിമാരോടും, എന്നെ സ്നേഹിക്കുന്ന എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. മനോഹരമായ ജന്മദിനാശംസകള് നേര്‍ന്ന എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനകളും എനിക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്'', ചിത്രങ്ങള്‍ക്കൊപ്പം ദില്‍ഷ കുറിച്ചു.
സമൂഹമാധ്യമങ്ങളില്‍ സജീവമായ ദില്‍ഷയുടെ ഡാന്‍സ് വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. അനൂപ് മേനോന്റെ ' ഓ സിന്‍ഡ്രല്ല' എന്ന ചിത്രത്തിലൂടെ സിനിമയില്‍ നായികയായും ദില്‍ഷ അരങ്ങേറ്റം കുറിച്ചിരുന്നു.






