
മുംബൈ: ഡല്‍ഹി സര്‍വകലാശാലയിലെ സംഘര്‍ഷങ്ങളില്‍ എ.ബി.വി.പിക്കെതിരെ പ്രതികരിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗറിന് പിന്തുണയുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഗുര്‍മെഹര്‍ കൗറിനെ പരിഹസിച്ച് ട്വീറ്റ് ചെയ്ത വീരേന്ദര്‍ സെവാഗിന് മറുപടിയൊന്നവണ്ണമാണ് ഗംഭീറിന്റെ ട്വീറ്റ്. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം പരമവും എല്ലാവര്ക്കും തുല്യവുമാണ്. ഓരോ ദിവസവും ജീവിതത്തിലെ ഓരോ അവസ്ഥയിലും ഇത് പ്രകടിപ്പിക്കുന്നുണ്ടെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു. വീഡിയോ ആയാണ് ഗംഭീറിന്റെ ട്വീറ്റ്.
''ഇന്ത്യന്‍ സേനയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്. രാജ്യത്തോടുള്ള അവരുടെ സമര്‍പ്പണം നമ്മള് എല്ലാവര്ക്കും യോജിക്കാത്തതാണ്. എന്നല്‍ അടുത്തകാലത്തുണ്ടായ ചില സംഭവങ്ങള്‍ തന്നെ നിരാശപ്പെടുത്തുന്നു. എല്ലാവര്ക്കും അഭിപ്രായ സ്വതന്ത്ര്യമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. പിതാവിനെ നഷ്ടപ്പെട്ട ഒരുവള്‍ യുദ്ധത്തിന്റെ ഭീകരതയെ കുറിച്ച് പറയുന്നത് സമാധാനം സൃഷ്ടിക്കുന്ന എന്ന ഉദ്ദേശത്തോടെയാണ്. അവള്‍ക്ക് അതിനുള്ള അവകാശമുണ്ട്. എത്രമാത്രം രാജ്യസ്നേഹിയാണെന്ന് പ്രകടിപ്പിക്കുന്നതിനോ അവളെ പരിസരിക്കുന്നതിനോ ഉള്ള അവസരമല്ലിത്. എല്ലാ പൗരന്മാരേയും പോലെ അവളും അഭിപ്രായം പ്രകടിപ്പിക്കുകയാണ് ചെയ്തത്. നിങ്ങള്‍ക്ക് ഇതിനോട് യോജിക്കുകയോ യോജിക്കാതിരിക്കുകയോ ആകാം. എന്നാല്‍ അവരെ പരിഹസിക്കുന്നത് അങ്ങേയറ്റം നികൃഷ്ടമാണെന്നും'' ഗംഭീര്‍ പറയുന്നു.
താന്‍ എബിവിപിയെ ഭയക്കുന്നില്ലെന്നും തന്റെ പിതാവിനെ വധിച്ചത് പാകിസ്താനല്ല, യുദ്ധമാണെന്നുമായിരുന്നു കൗറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം. ഇതോടെ കൗറിനെ കടന്നാക്രമിച്ച് എബിവിപിയും കേന്ദ്രമന്ത്രിമാരടക്കമുള്ളവരും രംഗത്തെത്തി. കൗറിനെ വീരേന്ദര്‍ സെവാഗ് അടക്കമുള്ളവരും പരിഹസിച്ചിരുന്നു. 'താനല്ല, തന്റെ ബാറ്റാണ് രണ്ട് ട്രിപ്പിള്‍ സെഞ്ച്വറികള്‍ നേടിയതെന്നായിരുന്നു സെവാഗിന്റെ ട്വീറ്റി. ഇത് വിവാദമായതോടെ തമാശയ്ക്കാണ് കളിയാക്കിയതെന്നും ബലാത്സംഗ ഭീഷണി തരംതാണതാണെന്നും സെവാഗ് പിന്നീട് ട്വീറ്റ് ചെയ്തു.






