
കൊച്ചി: കൊച്ചിയില്‍ വടിവാളുമായി സ്വകാര്യ ബസ് ജീവനക്കാരന്റെ പരാക്രമം. സ്വകാര്യ ബസുകള്‍ തമ്മിലുണ്ടായ സമയക്രമം സംബന്ധിച്ച തര്‍ക്കത്തിലാണ് യുവാവിന്റെ പരാക്രമത്തിന് കാരണം. വൈറ്റില ഹബ്ബിലായിരുന്നു സംഭവം.
'അതുല്യ' എന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ആക്രമണം നടത്തിയത്. അക്രമണത്തില്‍ 'ഗുരുദേവന്' എന്ന ബസിലെ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇന്ന് രാവിലെ 11മണിക്ക് കലൂര്‍ സ്റ്റാന്റില്‍ വെച്ച് പാര്‍ക്കിങിനെ ചൊല്ലിയും ഇരു ബസുകളും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ വൈറ്റില ഹബ്ബിൽ എത്തിയപ്പോഴാണ് ഗുരുദേവ ബസിലെ ജീവനക്കാരെ അതുല്യ ബസിലെ ജീവനക്കാരന് വടിവാളുമായി ആക്രമിച്ചത്.






