
തിരുവനന്തപുരം : സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സപ്ലൈകോക്ക് 4,169 കോടിയുടെ കടബാധ്യതയുണ്ടെന്ന് വിവരാവകാശ രേഖ. ബാങ്ക് വായ്പയെടുത്തതും വിതരണക്കാർക്ക് നൽകാനുള്ളതുമായ തുകയാണിത്. സർക്കാർ നൽകുന്ന സഹായം ഉപയോഗിച്ച് കടബാധ്യതകൾ നികത്തി മുന്നോട്ടുപോകാൻ കഴിയുന്നില്ലെന്നതാണ് വിതരണക്കാർ പറയുന്നത് .
432 കോടി രൂപയാണ് വിതരണക്കാർക്ക് നൽകാനുള്ളത്. 10 വർഷത്തിനിടെ സർക്കാർ നൽകിയത് 1813 കോടി മാത്രം. മാർച്ച് 31 വരെയുളള കണക്കാണിത്. ഓണക്കാലം വരാൻ ഇരിക്കുന്നതിനാൽ സർക്കാർ ഇടപെടൽ ആവശ്യമാണ്. അല്ലാത്ത പക്ഷം വിതരണക്കാർ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചിരുന്നു.
അതേസമയം സർക്കാരിന് മുന്നിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. 2016 നേക്കാൾ വലിയ പ്രതിസന്ധി. 2016-21 കാലഘട്ടത്തിൽ സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കാതിരുന്നത് പിന്നീട് വലിയ പ്രതിസന്ധി ഉണ്ടാക്കി. കോവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്ന് ഇതുവരെ സപ്ലൈകോക്ക് കരകയറാൻ ആയില്ലെന്ന് മന്ത്രി പറഞ്ഞു.






