
സഹോദരി ദിയ കൃഷ്ണയുടെ മകൻ ഓമിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കുറിപ്പ് പങ്കുവെച്ച് നടി അഹാന കൃഷ്ണ. ഓമി ജനിച്ചതു മുതലുളള വീഡിയോ ക്ലിപ്പിങ്ങുകൾ ഉൾപ്പെടുത്തിയ വീഡിയോ പങ്കിട്ടുകൊണ്ടാണ് അഹാന ആശംസ അറിയിച്ചത്.
കുടുംബാംഗങ്ങൾക്കൊപ്പമെല്ലാം ഓമി കളിക്കുന്ന രസകരമായ നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു അഹാനയുടെ മനോഹരമായ പോസ്റ്റ്. 'ഒരു വർഷം മുമ്പ്, എന്റെ കണ്ണുകൾ ആദ്യമായി സന്തോഷം കൊണ്ട് നിറഞ്ഞു. അന്നു മുതൽ ഇന്നുവരെ, ഒട്ടേറെ മനോഹരമായ ആദ്യ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്, എല്ലാം നമ്മുടെ ഓമി പുഡ്ഡിംഗ് കാരണമാണ്. ഒന്നാം പിറന്നാൾ ആശംസകൾ കപ്പ്കേയ്ക്ക്' - അഹാന കുറിച്ചു. ഒപ്പം അശ്വിനും ദിയയ്ക്കും അഹാന നന്ദി പറയുകയും ചെയ്തു. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ ഓമിക്ക് ജന്മദിനാശംസകൾ അറിയിച്ചെത്തുന്നത്.
കുടുംബത്തിലെ മറ്റ് അംഗങ്ങളും ഓമിക്ക് ആശംസകൾ നേർന്ന് പോസ്റ്റ് പങ്കുവെച്ചിരുന്നു. 'ഓമിക്കും എന്നിലെ അപ്പൂപ്പനും ഒരു വയസ്സ്... ഒരുപാട് സുഖവും സന്തോഷവും തന്ന ഓമിക്ക് പിറന്നാൾ ആശംസകൾ' എന്നായിരുന്നു കൃഷ്ണകുമാറിന്റെ ആശംസ.
'എന്റെ ഓമിക്ക് ഇന്ന് ഒന്നാം ജന്മദിനം! ജന്മദിനാശംസകൾ എന്റെ മുത്തേ.... ദൈവം നിനക്ക് നല്ല ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ. നിനക്കൊരു വലിയ ജന്മദിന കെട്ടിപ്പിടുത്തം നൽകാൻ എനിക്ക് ഇനി ഒട്ടും കാത്തിരിക്കാൻ വയ്യ' എന്നാണ് സിന്ധു കൃഷ്ണ കുറിച്ചത്.
കഴിഞ്ഞ വര്ഷം ജൂലൈ അഞ്ചിനാണ് ദിയ കൃഷ്ണയ്ക്കും ഭര്ത്താവ് അശ്വിന് ഗണേഷിനും മകന് ഓമി ജനിക്കുന്നത്. നിയോം അശ്വിന് കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. ഓമി എന്നാണ് വീട്ടില് വിളിക്കുന്നത്. 2024 സെപ്റ്റംബറിലായിരുന്നു ദിയയുടെയും അശ്വിന്റെയും വിവാഹം. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ്വെയര് എഞ്ചിനീയറാണ് അശ്വിന്.






