
തൃശൂര്‍: പാമ്പാടി നെഹ്റു കോളജിലെ വിദ്യര്‍ത്ഥികള്‍ വീണ്ടും സമത്തില്. ജിഷ്ണുവിന്റെ മരണത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് മാനേജ്മെന്റ് നേരത്തെ ഉറപ്പു നലകിയിരുന്നു. എന്നാല്‍ ആ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്.
വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ക്ലാസുകള്‍ ബഹിഷ്കരിച്ച് കോളജിന് മുന്നിലാണ് സമരം ചെയ്യുന്നത്. ഇനി ഉദ്യോഗസ്ഥരെ പുറത്താക്കിയ ശേഷം മാത്രമേ സമരം അവസാനിപ്പിക്കു എന്ന് നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.






