ചണ്ഡിഗഡ്: ഡല്‍ഹി സര്‍വകലാശാലയിലെ സംഘര്‍ഷങ്ങളില്‍ എ.ബി.വി.പിക്കെതിരെ പ്രതികരിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗറിനെതിരെ ആഞ്ഞടിച്ച് ഹരിയാന ആരോഗ്യ മന്ത്രി രംഗത്ത്്. കാമ്പസിലെ പ്രശ്നങ്ങളുടെ പേരില്‍ ഗുര്‍മെഹറിനെ പിന്തുണയ്ക്കുന്നവര്‍ പാക്കിസ്ഥാന് ആനുകൂലികളാണ്. രാജ്യദ്രോഹികളായ ഇവരെ നാടുകടത്തണമെന്നും മന്ത്രി അനില്‍ വിജ് തുറന്നടിച്ചു.
കാര്‍ഗിലില്‍ വീരമൃത്യൂ വരിച്ച ക്യാപ്റ്റന്റെ മകള്‍ എന്ന ബ്രാന്‍ഡില്‍ വിദ്യാര്‍ത്ഥിനി പാക്ക് അനുകൂല പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും വിജ് പ്രതികരിച്ചു. ഗുര്‍മെഹറിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര് രംഗത്തെത്തിയിരുന്നു. ഗുര്‍മെഹര്‍ പ്രശ്നങ്ങളെ രാഷ്ട്രീയ വത്കരിച്ചുവെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.






