
പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റും അമേരിക്കന്‍ ഫുട്‌ബോള്‍ താരം ട്രാവിസ് കെല്‍സിയും വിവാഹിതരായി. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനുശേഷമാണ് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ ഇരുവരും വിവാഹിതരായത്.
മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനു പുറത്തെ ഭീമന്‍ സ്‌ക്രീനിനു പുറത്ത് ജസ്റ്റ് മാരീഡ് എന്ന സന്ദേശം തെളിഞ്ഞതോടെയാണ് സ്വിഫ്റ്റിന്റെ ആരാധകര്‍ ആഘോഷം തുടങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
ആഡംബര ബ്രാന്‍ഡായ ക്രിസ്റ്റ്യന്‍ ഡിയോറിന്റെ വസ്ത്രങ്ങളാണ് ഇരുവരും വിവാഹത്തിനായി തിരഞ്ഞെടുത്തത്. ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ കാര്‍ട്ടിയറിന്റെ ആഭരണങ്ങളാണ് ടെയ്‌ലര്‍ സ്വിഫ്റ്റ് അണിഞ്ഞത്. വിവാഹത്തില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഹോളിവുഡിലെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. സെലീന ഗോമസ്, ബ്രാഡ്‌ലി കൂപ്പര്‍, ജിജി ഹാദിദ് , പീറ്റര്‍ ഹെര്‍മന്‍, എഡ് ഷീരന്‍, ഡത്തോത്ത ജോണ്‍സര്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ വിവാഹത്തിനെത്തി.
2023 ല്‍ ആരംഭിച്ച ഇവരുടെ പ്രണയബന്ധം ആരാധകരുടെ വലിയ ശ്രദ്ധനേടിയിരുന്നു. വിവാഹമത്താടനുബന്ധിച്ച് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദമ്പതികള്‍ വന്‍തുക സംഭാവന നല്‍കിയതായും അവരുടെ പ്രതിനിധികള്‍ അറിയിച്ചു.






