
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും മിമിക്രി കലാകാരനുമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണശേഷമാണ് ഭാര്യ രേണു സുധി മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. അടുത്തിടെയാണ് തനിക്ക് കാന്‍സര്‍ ആണെന്ന കാര്യം രേണു സുധി വെളിപ്പെടുത്തിയത്. രോഗത്തിന്റെ വേദനക്ക് ഇടയിലും തന്റെ ആരോഗ്യ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരം നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇതിനിടയില്‍ കൊല്ലം സുധിയുടെ മൂത്ത മകന് കിച്ചുവുമായുളള പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ തനിക്ക് കാന്‍സര്‍ ഇല്ലെന്നും രോഗാവസ്ഥ വ്യാജമാണെന്നുമുളള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് രേണു. തലയില്‍ നിന്നും ലൈവായി മുടി കൊഴിഞ്ഞ് വരുന്നത് രേണു വീഡിയോയില്‍ കാണിക്കുന്നുണ്ട്. ''അതേ എന്റെ മനസിന് കാന്‍സര്‍ ഇല്ല. പക്ഷെ ശരീരം... നിങ്ങളുടെ കുത്തുവാക്കുകളെക്കാള്‍ വലിയ കാന്‍സര്‍ അല്ല എന്റെ ശരീരത്തില്‍ പിടിച്ചിരിക്കുന്നത്. തലയില്‍ വെറുതെ ഒന്ന് തൊട്ടാല്‍ മതി കയ്യിലേക്ക് പൊഴിഞ്ഞു വീഴുന്നു... ''വീഡിയോയ്ക്കൊപ്പം രേണു കുറിച്ചു.
നിരവധി പേര് വീഡിയോയ്ക്ക് താഴെ ആശ്വാസ വാക്കുകളുമായി എത്തി. പറയുന്നവര്‍ പറയട്ടെ രേണു. ഈശ്വരന് എന്ന ഒരാള്‍ നമ്മുടെ ഇടയില്‍ ഉണ്ടലോ', 'ചേച്ചി നാളെ നല്ലതായിരിക്കും. ഇന്നത്തെ ബുദ്ധിമുട്ട് നാളത്തെ ജയത്തിന്റ കഥയാവും. ചേച്ചി തോല്ക്കാന് വേണ്ടി ജനിച്ചതല്ല ചേച്ചി നീ ജയിക്കാന്‍ വേണ്ടി ജനിച്ചവളാണ്. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു. ചേച്ചി പെട്ടെന്ന് സുഖം ആയിട്ട് വാ.ഡോക്ടറുo മരുന്നും ഒക്കെ ഉണ്ട് പക്ഷെ ചേച്ചിന്റെ മനസ്സാണ് ഏറ്റവും വലിയ മരുന്ന്. ചേച്ചി വളരെ strong ആണ് ചേച്ചി. കൂടെപ്പിറന്നവരല്ല ചേച്ചിന്റെ വേദന ഞങ്ങളുടെയും വേദനയാണ് നമ്മള് ഇതും കടക്കും'', തുടങ്ങിയ കമന്റുകളാണ് വീഡിയോയക്ക് ലഭിക്കുന്നത്.






