രാമജന്മഭൂമി ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾക്കിടെ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ രാജി അംഗീകരിച്ചതായി സൂചന. ഇതുസംബന്ധിച്ച നിർണായക ചർച്ചകൾ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ യോഗത്തിൽ പുരോഗമിക്കുകയാണ്.
മണിറാം ദാസ് ആശ്രമത്തിൽ നടക്കുന്ന യോഗത്തിൽ ചമ്പത് റായിയും അനിൽ മിശ്രയും പങ്കെടുക്കുന്നില്ല. രാമക്ഷേത്രത്തിലെത്തിയെങ്കിലും ചമ്പത് റായി യോഗത്തിൽ നിന്ന് വിട്ടുനിന്നു.
ട്രഷറർ ഗോവിന്ദ് ഗിരി യോഗത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി വിലയിരുത്തി. കോടിക്കണക്കിന് ഭക്തരുടെ വികാരം വ്രണപ്പെട്ടെന്നും ട്രസ്റ്റിന്റെ മുഴുവൻ സംവിധാനവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് അംഗങ്ങൾ മാധ്യമങ്ങളോട് പ്രതികരിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
കോടികളുടെ തട്ടിപ്പ് നടന്നെന്ന കണ്ടെത്തലിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘവും അയോധ്യ പൊലീസും അന്വേഷണം തുടരുന്നതിനിടെയാണ് ട്രസ്റ്റിന്റെ നിർണായക യോഗം ചേരുന്നത്.

Comments