
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി വി.എസ് സൗമ്യ വിവാഹിതയായി. ഫിറ്റ്നസ് ട്രെയിനര്‍ ഗൗതം ആണ് വരന്. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
കോഴിക്കോട് ആനക്കാംപൊയില്‍ സ്വദേശിയാണ് സൗമ്യ. അഭിനയത്തില്‍ മാത്രമല്ല, കായികരംഗത്തും താരം തിളങ്ങിയിട്ടുണ്ട്. പോള്‍വാട്ടില്‍ ദേശീയതലത്തില്‍ വെങ്കലമെഡല്‍ സൗമ്യ കരസ്ഥമാക്കിയിട്ടുണ്ട്.
അതേസമയം ടിവി സീരിയലുകളിലും വെബ് സീരീസുകളിലും തിളങ്ങിയ താരം ഇനി വെള്ളിത്തിരയിലേക്കും ചുവടുവെക്കുകയാണ്. പ്രശസ്ത സംവിധായകന് രഞ്ജിത്ത് ഒരുക്കുന്ന 'ലോ ആന്‍ഡ് ഓര്‍ഡര്‍' എന്ന സിനിമയിലൂടെയാണ് സൗമ്യയുടെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം.






