
മേൽപ്പാടി: വയനാട് കള്ളാടിയിലെ തുരങ്കപാതയിൽ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിന്റെ എല്ലാ ഉത്തരവാദിത്തവും കൊങ്കൺ റെയിൽവെയ്ക്ക് ആണെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ. മേഖലയിൽ മണ്ണ് കൂട്ടുയിട്ടത് മാറ്റണം എന്ന് രണ്ട് തവണ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, കരാറുകാർ അത് അവഗണിച്ചു. പിഡബ്ലിയുഡിയെ നോക്കുകുത്തിയാക്കി ആണ് കരാറുകാർ പ്രവർത്തിച്ചത് എന്നും മന്ത്രി കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച യോഗത്തിന്റെ മിനിറ്റ്സും പുറത്തുവിട്ടിട്ടുണ്ട്.
ജോലി നേരത്തെ നിർത്തി ആളെ മാറ്റിയതിനാൽ എഞ്ചിനിയർമാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. എല്ലാ അനുമതിയും നൽകിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ്. പിഡബ്ലിയുഡി ഇതിന്റെ ഭാഗമേ അല്ല. അതിനാൽ വകുപ്പിനെ കുറ്റം പറഞ്ഞതുകൊണ്ട് കാര്യമില്ല എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജോലി നിർത്തി വയ്പ്പിച്ചത് നിർണായമായെന്ന് പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അതീല അബ്ദുല്ല പറഞ്ഞു. പലതവണ യോഗം ചേർന്നു വേണ്ട നിർദേശങ്ങൾ നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് കാരണം മഴക്കാലത്ത് സോയിൽ പൈപ്പിങ് , സ്ലോപ്പ് സ്റ്റെബിലിറ്റ് പ്രതിഭാസമോ കാരണം ഒരു അപകടം ഉണ്ടാകാനുള്ള സാധ്യത തടയാൻ വേണ്ട മുൻകരുതലെടുക്കണമെന്ന് ജൂൺ 25 നു ചേർന്ന അവലോകന യോഗത്തിൽ നിർദേശം നൽകിയിരുന്നതായി മന്ത്രി ടി. സിദ്ധിഖും പറഞ്ഞു.






