
കുവൈത്ത്സിറ്റി: ഉസ്ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി.21-വയയുകാരി ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് പുതുക്കാട്ട് സുപ്രഭാ ഭവനത്തില്‍ സാവരിയ ആണ്
ദാരുണമായി കൊല്ലപ്പെട്ടത്.കുവൈത്ത് പ്രവാസിയായ ബസന്ത് ചെപ്പാലിന്റെ മകളാണ് സാവരിയ.
സംഭവത്തില്‍ സഹപാഠിയായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സദറുല്‍ അനം (23) ഉസ്ബെക്കിസ്ഥാന് പോലീസിന്റെ കസ്റ്റഡിയിലാണ്.
മരണവിവരം കഴിഞ്ഞ ശനിയാഴ്ച പിതാവ് ബസന്തിനെ യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിക്കുകയായിരുന്നു.ഉടന്‍ തന്നെ ബസന്ത് ഉസ്ബെക്കിസ്ഥാനിലേക്ക് പോകാന്‍ ശ്രമിച്ചെങ്കില്ലും വിസയുടെ കാലതാമസം തടസ്സമായി.
തുടര്‍ന്ന് ദുബായിലുള്ള സഹോദരി ഭര്‍ത്താവിനെ ഉസ്ബെക്കിസ്ഥാനിലേക്ക് അയച്ചു.
കൊല്ലപ്പെട്ട സാവരിയ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. വാക്ക്തര്‍ക്കം മൂലം
പ്രകോപിതനായ സദറുല്‍ അനം ലാപ്ടോപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചെന്നും,.ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല എന്നാണ് ലഭ്യമാകുന്ന വിവരം. മിനി സുപ്രഭയാണ് സാവരിയയുടെ മാതാവ്.ഒരു സഹോദരനുണ്ട്.ബസന്ത് ഞായറാഴ്ച കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് പോയിരുന്നു.
ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് നിയമനടപടികള്‍ വേഗത്തിലാക്കി സാവരിയയുടെ മൃതദേഹം വിമാനമാര്‍ഗ്ഗം ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നും മൃതദേഹം ഹരിപ്പാട്ടെ വീട്ടിലെത്തിക്കും.
ഈ മാസം 12-ന് സവാരിയ നാട്ടിലേക്ക് വരാനിരിക്കെയാണ് ദാരുണാന്ത്യം സംഭവിച്ചത്.






