
കുവൈത്ത്‌സിറ്റി: രാജ്യത്തിന് നേരെ വീണ്ടും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായെന്നും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി നേരിട്ടെന്ന് കുവൈത്ത് ആര്‍മി ജനറല്‍ സ്റ്റാഫ് ഔദ്യോഗികമായി അറിയിച്ചു.എക്സ് അക്കൗണ്ടിലൂടെ ആണ് അധികൃതര്‍ ഇത് വ്യക്തമാക്കിയത്.
പൗരന്മാരും വിദേശികളും സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നുച്ചിട്ടുണ്ട്.
അമേരിക്കന്‍ സൈന്യം ഇറാനില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി, കുവൈത്ത്, ബഹ്റൈന്‍ എന്നീവടെങ്ങളിലെ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും അയച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കുവൈത്ത് സൈന്യത്തിന്റെ ഈ പ്രസ്താവന പുറത്തുവന്നത്.






