
തിരുവനന്തപുരം: വിഴിഞ്ഞംപോര്ട്ടുമായി ബന്ധപ്പെട്ട് അദാനിയുടെ ഓഹരി കപ്പല്‍കമ്പനിയായ എംഎസ് സി യ്ക്ക് നല്കുന്ന വിവരം കഴിഞ്ഞസര്ക്കാരിന് വ്യക്തമായി അറിയാമായിരുന്നെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. ഓഹരികൈമാറ്റത്തിന് ഇതുവരെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും പറഞ്ഞു.
ഓഹരികൈമാറ്റം ഇടതുസര്‍ക്കാരിന് അറിയാമായിരുന്നെന്നും കഴിഞ്ഞവര്‍ഷത്തെ ദേശാഭിമാനി വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ നേട്ടമായി ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദേശാഭിമാനിയുടെ വാര്‍ത്തയുടെ ഉറവിടം കഴിഞ്ഞ സര്‍ക്കാരായിരുന്നെന്നും പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ മലക്കം മറിഞ്ഞെന്നും പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഓഹരികൈമാറല് വിഷയത്തില്‍ ഒരു കരാര്‍ ലംഘനം ഉണ്ടായിട്ടില്ലെന്നും ഓഹരികൈമാറ്റം നടന്നിട്ടില്ലെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവ് ധാരണാപത്രം വായിക്കാതെയാണ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. അദാനിയുടെ അപേക്ഷ പഠിക്കാന്‍ ചീഫ് സെക്രട്ടറിയും മന്ത്രിയും ഉള്‍പ്പെടുന്ന എംപവര്‍ കമ്മറ്റിയെ നിയോഗിക്കും. ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും നടപടി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടി അനുമതി വാങ്ങിയേ പദ്ധതി നടപ്പാക്കു എന്നും പറഞ്ഞു.
100 ദിന പദ്ധതികള്‍ നിരീക്ഷിക്കാന്‍ ഓപ്പണ്‍ പോര്‍ട്ടല്‍ വരും. ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തു.
പ്രൊജക്ടുള്‍ വിശദമായി ചര്‍ച്ച ചെയ്തു വിവിധ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന് കൈകാര്യം ചെയ്തിരുന്നത് 29 വകുപ്പുകള്‍ ആയിരുന്നു. ഐടി വകുപ്പും കൈവശം വെച്ചു. തന്നെ ധനവകുപ്പ് പാര്‍ട്ടിയും മന്ത്രിമാരും ചേര്‍ന്ന് നിര്‍ബ്ബന്ധിപ്പിച്ച് ഏല്‍പ്പിച്ചതാണ്. തുറമുഖം ഏറ്റെടുത്തത് സ്വപ്നപദ്ധതി ആയതിനാലാണെന്നും പറഞ്ഞു.






