More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ടോയ്‌ലറ്റ് ക്ലീനർ കുത്തിവെച്ചു കൊന്നു; നഴ്സായ ഭാര്യയും കാമുകനും അറസ്റ്റിൽ!

Authored by Web Desk | Last updated: 08 Jul 2026, 11:21 AM | 2 min read

Print
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ  ടോയ്‌ലറ്റ് ക്ലീനർ കുത്തിവെച്ചു കൊന്നു; നഴ്സായ ഭാര്യയും കാമുകനും അറസ്റ്റിൽ!
നിസാമാബാദ്: കാമുകനൊപ്പം ജീവിക്കുന്നതിന് തടസ്സമായി നിന്ന ഭർത്താവിനെ ടോയ്‌ലറ്റ് ക്ലീനർ കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സ് അറസ്റ്റിൽ. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. സന്ധ്യ എന്ന 32-കാരിയാണ് ഭർത്താവ് ദായിനി പ്രശാന്തിനെ (35) ക്രൂരമായി കൊലപ്പെടുത്തിയത്. നേരത്തെ നടത്തിയ കൊലപാതക ശ്രമത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രശാന്തിനെയാണ് ജൂൺ 30-ന് സന്ധ്യ വിഷമിശ്രിതം നൽകി കൊലപ്പെടുത്തിയത്.


അനിൽ (35) എന്നയാളുമായുള്ള അവിഹിത ബന്ധം തുടരുന്നതിനാണ് സന്ധ്യ ഭർത്താവിനെ അപായപ്പെടുത്താൻ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും അനിൽ, ഇയാളുടെ സുഹൃത്ത് വെങ്കട്ട് സായ് (ബണ്ടി) എന്നിവരും സന്ധ്യയെ സഹായിച്ചു. കേസിൽ മൂവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പ്രശാന്തിന്റെ മാതാവ് നൽകിയ പരാതിയിലാണ് പോലീസിന്റെ നിർണായക അന്വേഷണം നടന്നതും ക്രൂരമായ കൊലപാതക വിവരം പുറത്തുവന്നതും.


കഴിഞ്ഞ രണ്ട് വർഷമായി ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന പ്രശാന്ത് ജൂൺ 27-നാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇനി വിദേശത്തേക്ക് മടങ്ങുന്നില്ലെന്നും നാട്ടിൽ തന്നെ തുടരാമെന്നും പ്രശാന്ത് തീരുമാനിച്ചു. ഇതോടെ പ്രശാന്ത് തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി സന്ധ്യയും കാമുകൻ അനിലും ചേർന്ന് ഇയാളെ വകവരുത്താൻ ഗൂഢാലോചന നടത്തുകയായിരുന്നു.


പോലീസ് ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ജൂൺ 29-ന് അനിലിന്റെ സുഹൃത്തായ സായ് പ്രശാന്തിന്റെ വീട്ടിലെത്തുകയും ഇയാളെ നിർബന്ധിച്ച് അമിതമായി മദ്യം കൽപ്പിക്കുകയും ചെയ്തു. തുടർന്ന് സന്ധ്യ ഫോണിലൂടെ നൽകിയ നിർദ്ദേശപ്രകാരം സായ് പ്രശാന്തിനെ കെട്ടിടത്തിന്റെ ടെറസിന് മുകളിൽ എത്തിച്ച് താഴേക്ക് തള്ളിയിടുകയായിരുന്നു. എന്നാൽ ഗുരുതരമായ പരിക്കുകളോടെ പ്രശാന്ത് ഈ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. അമിതമായി മദ്യപിച്ചതു കൊണ്ട് കാൽ വഴുതി വീണതാണെന്ന് സന്ധ്യ ഭർത്താവിനെ വിശ്വസിപ്പിക്കുകയും ആദ്യം സർക്കാർ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയും ചെയ്തു. തുടർ പരിചരണത്തിനായി വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നു.


നഴ്സിംഗ് പരിശീലനം നേടിയിട്ടുള്ള സന്ധ്യ തന്നെയാണ് വീട്ടിൽ പ്രശാന്തിന് ഡ്രിപ്പ് നൽകിയിരുന്നത്. ഈ സൗകര്യം മുതലെടുത്ത് ജൂൺ 30-ന് ഇയാൾ ഉറങ്ങാൻ കിടന്നപ്പോൾ ടോയ്‌ലറ്റ് ക്ലീനറും ഉറക്കഗുളികകൾ പൊടിച്ചതും ചേർത്തുള്ള മാരകമായ വിഷമിശ്രിതം കാനുല വഴി സിരകളിലേക്ക് കുത്തിവെക്കുകയായിരുന്നു. ഇതിന് പിന്നാലെ കട്ടിലിൽ നിന്നും താഴേക്ക് തള്ളിയിടുകയും ചെയ്തു. ഇതോടെ പ്രശാന്ത് മരണത്തിന് കീഴടങ്ങി. ടെറസിൽ നിന്ന് വീണതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് ഭർത്താവ് മരിച്ചതെന്ന് വരുത്തിത്തീർക്കാനായിരുന്നു സന്ധ്യയുടെ ശ്രമം. എന്നാൽ മാറിത്താമസിക്കുന്ന പ്രശാന്തിന്റെ അമ്മയ്ക്ക് മരണത്തിൽ സംശയം തോന്നിയതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. തുടരന്വേഷണത്തിലാണ് കള്ളക്കഥകൾ പൊളിഞ്ഞതും പ്രതികൾ കുടുങ്ങിയതും.

Tags

  • nurse kills husband
  • toilet cleaner injection

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ലക്ഷദ്വീപിൽ ബിരുദ കോഴ്‌സുകൾ വെട്ടിക്കുറച്ചു; പ്രവേശനത്തിന് മുമ്പേ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ലക്ഷദ്വീപിൽ ബിരുദ കോഴ്‌സുകൾ വെട്ടിക്കുറച്ചു; പ്രവേശനത്തിന് മുമ്പേ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

നിര്‍മാണങ്ങള്‍ ദുരന്തങ്ങള്‍ വരുത്തിവയ്ക്കുന്നുവോ? ചൂരല്‍മലയ്ക്കു ശേഷം കള്ളാടിയും ; നിര്‍മാണങ്ങളും പാറഖനനവും വയനാടിന്റെ പ്രതിരോധശേഷിയെ തകര്‍ത്തു

നിര്‍മാണങ്ങള്‍ ദുരന്തങ്ങള്‍ വരുത്തിവയ്ക്കുന്നുവോ? ചൂരല്‍മലയ്ക്കു ശേഷം കള്ളാടിയും ; നിര്‍മാണങ്ങളും പാറഖനനവും വയനാടിന്റെ പ്രതിരോധശേഷിയെ തകര്‍ത്തു

നാലു പതിറ്റാണ്ടിനിപ്പുറം സുകുമാരക്കുറുപ്പ് വീണ്ടും വാര്‍ത്തകളില്‍ ; സാക്ഷിയായി നിര്‍മാണം പാതിവഴിയില്‍ നിലച്ച വണ്ടാനത്തെ വീട്

നാലു പതിറ്റാണ്ടിനിപ്പുറം സുകുമാരക്കുറുപ്പ് വീണ്ടും വാര്‍ത്തകളില്‍ ; സാക്ഷിയായി നിര്‍മാണം പാതിവഴിയില്‍ നിലച്ച വണ്ടാനത്തെ വീട്

ബെംഗളൂരു: സ്കൂളിൽ കുഴഞ്ഞുവീണ് ആറാം ക്ലാസുകാരൻ മരിച്ചു; പിടി അധ്യാപകനെതിരെ കൊലക്കുറ്റത്തിന് കേസ്

ബെംഗളൂരു: സ്കൂളിൽ കുഴഞ്ഞുവീണ് ആറാം ക്ലാസുകാരൻ മരിച്ചു; പിടി അധ്യാപകനെതിരെ കൊലക്കുറ്റത്തിന് കേസ്

ജാക്കിയില്‍ ഉയര്‍ത്തിയ കെട്ടിടം തകര്‍ച്ചയില്‍ ; പൊളിച്ചുനീക്കാന്‍ കോര്‍പ്പറേഷന്റെ നോട്ടീസ്

ജാക്കിയില്‍ ഉയര്‍ത്തിയ കെട്ടിടം തകര്‍ച്ചയില്‍ ; പൊളിച്ചുനീക്കാന്‍ കോര്‍പ്പറേഷന്റെ നോട്ടീസ്

ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; 1,05,000ന് മുകളില്‍

ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; 1,05,000ന് മുകളില്‍