ലഖ്നൗ: രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് കേസില്‍ പ്രതികരണവുമായി വി.എച്ച്.പി നേതാവ് ചമ്പത് റായ്. രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞശേഷമാണു പ്രതികരണം. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അന്വേഷണം നടത്തുന്നതിനാലാണു ട്രസ്റ്റിന്റെ താല്പര്യപ്രകാരം താന്‍ പ്രതികരിക്കാതിരുന്നതെന്ന് എക്സില്‍ പങ്കുവച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.എസ്.ഐ.ടിയുടെ അന്തിമ കണ്ടെത്തലുകള്‍ പുറത്തുവരുന്നതുവരെ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത് ഒഴിവാക്കണം. അന്തിമ തീരുമാനത്തിനായി എല്ലാവരും കാത്തിരിക്കണം. അന്വേഷണം പൂര്‍ത്തിയായ ശേഷം, പ്രചരിപ്പിക്കപ്പെടുന്ന എല്ലാ തെറ്റായ വിവരങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഉചിതമായ മറുപടി നല്‍കും. സത്യം യഥാസമയം പുറത്തുവരും- അദ്ദേഹം പറഞ്ഞു.
45 വര്‍ഷത്തെ എന്റെ പൊതുജീവിതം എപ്പോഴും ഒരു തുറന്ന പുസ്തകം പോലെയായിരുന്നു. ഞാന്‍ സത്യത്തിന് മുന്നില്‍ ആദരവോടെ തലകുനിക്കുന്നു.- അദ്ദേഹം പറഞ്ഞു.





