
കോഴിക്കോട്: കഴുത്തുഞെരിച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് പോലീസില്‍ കീഴടങ്ങിയ ഭര്‍ത്താവിന്റെ മൊഴിയില്‍ വീട്ടില്‍ ചെന്ന് പരിശോധിച്ച പോലീസ് യുവതിക്ക് തുണയായി. കോഴിക്കോട് വെള്ളയില്‍ നടന്ന സംഭവത്തില്‍ പോലീസ് കൃത്യസമയത്ത് യുവതിയെ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചു. ഭര്‍ത്താവിനെതിരേ വധശ്രമത്തിന് കേസെടുത്തു റിമാന്‍ഡ് ചെയ്തു.
വീട്ടുവഴക്കിനിടയില്‍ കഴുത്ത് ഞെരിച്ച് ഭാര്യയെ കൊലപ്പെടുത്തി എന്ന് പറഞ്ഞ് ഭര്‍ത്താവ് വെളളയില്‍ സ്വദേശി സക്കീര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. തുടര്‍ന്ന് അന്വേഷിക്കാന്‍ വീട്ടിലെത്തിയ പൊലീസ് പരിശോധിച്ചപ്പോള്‍ ഭാര്യയ്ക്ക് ജീവനുണ്ടായിരുന്നു. ഉടന്‍ അവരെ പൊലീസ് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു. മത്സ്യത്തൊഴിലാളിയാണ് സക്കീര്‍. കുടുംബവഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് സക്കീര്‍ ഭാര്യയുടെ കഴുത്തുഞെരിച്ചത്. അബോധാവസ്ഥയിലായ ഭാര്യ മരിച്ചെന്നു കരുതിയാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയത്.
സക്കീറിനെ സ്റ്റേഷനില്‍ ഇരുത്തി പൊലീസ് സംഘം വീട്ടിലേക്ക് എത്തി. ബന്ധുക്കളെയും അയല്‍വാസികളെയും പോലീസ് വിളിച്ചുവരുത്തി വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ യുവതിയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ബന്ധുക്കളുടെ സഹായത്തോടെ പോലീസ് ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.






