More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സുഗതന് നെടുമങ്ങാട് കോടതി ഇടക്കാലജാമ്യം നല്‍കി ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് നേരിയ ആശ്വാസം

Authored by Web Desk | Last updated: 09 Jul 2026, 12:09 PM | 1 min read

Print
സുഗതന് നെടുമങ്ങാട് കോടതി ഇടക്കാലജാമ്യം നല്‍കി ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് നേരിയ ആശ്വാസം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും വിവാദ നായകനുമായ ആര്‍ സുഗതന് രണ്ടുകേസുകളില്‍ ജാമ്യം. നെടുമങ്ങാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടി.


നെടുമങ്ങാട് കോടതിയിലുള്ള വധശ്രമം ഉള്‍പ്പെടെയുള്ള രണ്ടു േകസുകളിലാണ് ജാമ്യം നല്‍കിയിരുന്നത്. വാഴോട്ട്‌കോണം വാര്‍ഡ് കൗണ്‍സിലറാണ് സുഗതന്‍. ജൂലൈ 13 ന് വൈകിട്ട് അഞ്ചു മണി മുതല്‍ ജൂലൈ 14 രാത്രി ഒമ്പത് മണിവെരയാണ് ജാമ്യം. ഭരണഘടനാവിരുദ്ധമായ രീതിയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് വീണ്ടും ചടങ്ങ് ചെയ്യാന്‍ കോടതിനിര്‍ദേശിച്ച കൗണ്‍സിലര്‍മാരുടെ പട്ടികയിലാണ് സുഗതനും.


സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതിയെ ബിജെപിയും സമീപിച്ചിരുന്നു. വട്ടിയൂർക്കാവ് പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ സുഗതൻ. 2019 ഓഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു.


2023 ജൂലൈ 17 ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14 ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതൻ.


അതേസമയം നെടുമങ്ങാട് കോടതിയുെട പരിഗണനയിലുള്ള രണ്ടു കേസുകളിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ കാപ്പാകേസില്‍ ഹൈക്കോടതിയുടെ ജാമ്യം കൂടി കിട്ടിയാലേ ജയില്‍ മോചിതനാകാനാകു. കാപ്പാ ഉപദേശസമിതി ആര്‍ സുഗതന്റെ കാര്യത്തില്‍ നിയമനടപടി ശരിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ അനുകൂല നിലപാട് പ്രധാന കാര്യമായി മാറിയിരിക്കുകയാണ്.


Tags

  • bjp
  • nedumangad court

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു; യാത്രക്കാരൻ ചാടി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു; യാത്രക്കാരൻ ചാടി രക്ഷപ്പെട്ടു

photo ; facebook

കെ കരുണാകരൻ നാല് തവണ മുഖ്യമന്ത്രിയായി, എംപിയും എംഎൽഎയും ആയി; ഈ കാരണങ്ങളാൽ പേര് മെഡിക്കൽ കോളേജിന് നൽകുന്നത് ഉചിതം -കെ മുരളീധരൻ

അയൽവാസിയെ വെട്ടിക്കൊന്ന പ്രതിയെ ഓട്ടോ ഡ്രൈവർ സാഹസികമായി പിടികൂടി; തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം

അയൽവാസിയെ വെട്ടിക്കൊന്ന പ്രതിയെ ഓട്ടോ ഡ്രൈവർ സാഹസികമായി പിടികൂടി; തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം

ഓസ്‌ട്രേലിയയുമായി ആണവ-പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ; ‘യുറേനിയം ഹരിത ഭാവിയുടെ ഇന്ധനം’

ഓസ്‌ട്രേലിയയുമായി ആണവ-പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ; ‘യുറേനിയം ഹരിത ഭാവിയുടെ ഇന്ധനം’

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്തശേഷം ; കള്ളാടി ദുരന്തത്തില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്തശേഷം ; കള്ളാടി ദുരന്തത്തില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം

യാത്രാമധ്യേ പ്രസവം; മധ്യപ്രദേശിൽ നാല് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

യാത്രാമധ്യേ പ്രസവം; മധ്യപ്രദേശിൽ നാല് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം