
പാലക്കാട്: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. പാലക്കാട് തൃത്താലയിലെ കൂനംമൂച്ചി–മുക്കൂട്ട റോഡിൽ വച്ചാണ് സംഭവം ഉണ്ടായത്.
കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. യാത്രയ്ക്കിടെ സ്കൂട്ടറിൽ നിന്ന് പെട്ടെന്ന് തീ ഉയരുകയായിരുന്നു. അപകടം മനസ്സിലാക്കിയ യാത്രക്കാരനായ തൃത്താല മണ്ണാരപറമ്പ് സ്വദേശി അബൂബക്കർ ഉടൻ തന്നെ സ്കൂട്ടറിൽ നിന്ന് ചാടി രക്ഷപ്പെട്ടു.
തക്കസമയത്ത് നടത്തിയ ഇടപെടലിനെ തുടർന്ന് അബൂബക്കർ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. തീപിടിത്തത്തിൽ ഇലക്ട്രിക് സ്കൂട്ടർ പൂർണമായും കത്തിനശിച്ചു.






