
മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ടൊവിനോ തോമസ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കെനിയന്‍ യാത്രയില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് നടന്‍.
കെനിയയിലെ പ്രശസ്തമായ അംബോസെലി ദേശീയോദ്യാനത്തില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളുമാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. ഒരു കൂറ്റന്‍ ആഫ്രിക്കന്‍ ആനയ്ക്ക് മുന്നില്‍ പോസുചെയ്യുന്ന ചിത്രവും ടൊവിനോ പങ്കുവച്ചിട്ടുണ്ട്. ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപ്പേരാണ് നടന്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് കമന്റും ലൈക്കുമായി എത്തുന്നത്.
'' ആളെ വേണ്ടത്ര പിടിയില്ലാന്നു തോന്നുന്നു.. ആഫ്രിക്കന്‍ ആനകളൊന്നും ഞങ്ങളുടെ സൂപ്പര്‍മാന്റെ മുമ്പില്‍ ഒന്നുമല്ല..'' , എന്നാണ് നടന്‍ സുരേഷ് കൃഷ്ണ കമന്റായി കുറിച്ചത്.
അഭിനയം പോലെത്തന്നെ യാത്രകളും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ടൊവിനോ. കുടുംബത്തോടൊപ്പം നടത്തുന്ന യാത്രകളുടെ ചിത്രങ്ങള്‍ ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.






