More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘എനിക്കൊരു കാമുകനുണ്ടെങ്കില്‍ അയാള്‍ക്കേ ചുംബനം നല്‍കൂ, ഒരാളെ കൂടെ ഉമ്മ വച്ച് കാര്‍ വാങ്ങേണ്ട ആവശ്യമില്ല...’ സായ് പല്ലവിയുടെ പഴയ അഭിമുഖം വൈറല്‍

Authored by Web Desk | Last updated: 10 Jul 2026, 12:06 AM | 2 min read

Print
Sai Pallavi's old intervew goes viral compared to kiara advani' hot movie scenes (Image source: Instagram)
Sai Pallavi's old intervew goes viral compared to kiara advani' hot movie scenes (Image source: Instagram)
തെന്നിന്ത്യന്‍ സിനിമാലോകത്ത് നിരവധി ആരാധകരുള്ള മുന്‍നിര നായികമാരില്‍ ഒരാളായ താരറാണിയാണ് സായ് പല്ലവി. ‘പ്രേമം’ എന്ന സിനിമയിലൂടെ ബിഗ്സ്ക്രീനിലെത്തിയ താരം പിന്നീട് തമിഴിലും തെലുങ്കിലും തിരക്കുള്ള താരമായി മാറി. എക് ദിന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമാപ്രേക്ഷകരുടെയും പ്രിയതാരമായി മാറാന്‍ സായ് പല്ലവിക്കു കഴിഞ്ഞു. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പ്രൊജക്ടായി ഒരുങ്ങുന്ന ‘രാമായണ’യിലും സീതയായി സായ് പല്ലവി എത്തുന്നുണ്ട്.

ഇപ്പോഴിതാ സായ് പല്ലവിയുടെ ഒരു പഴയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുന്നത്. യഷ് നായകനായി എത്തുന്ന ‘ടോക്സിക്കി’ലെ ‘തബാഹി’ എന്ന ആദ്യഗാനം പുറത്തു വന്നതോടെയാണ് സായ് പല്ലവിയുടെ അഭിമുഖം വൈറലാകുന്നത്. അതിലെ കിയാരയുടെ ഹോട്ട് ഇന്റിമേറ്റ് രംഗങ്ങളുടെ അതിപ്രസരമാണ് സായ് പല്ലവിയുടെ പഴയ അഭിമുഖം വൈറലാകാനുള്ള കാരണം. തനിക്കെത്ര പൈസ തന്നാലും ചുംബനരംഗങ്ങളോ ഇന്റിമേറ്റ് രംഗങ്ങളോ ചെയ്യില്ലെന്നായിരുന്നു സായ് പല്ലവി പറഞ്ഞത്. തനിക്കൊരു കാമുകനുണ്ടെങ്കില്‍ അയാള്‍ക്ക് മാത്രമേ ചുംബനം നല്‍കുള്ളൂവെന്നും അത് മറ്റൊരാള്‍ക്ക് നല്‍കില്ലെന്നും ഒരാളെ കൂടെ ഉമ്മ വച്ച് ഒരു കാര്‍ വാങ്ങേണ്ട ആവശ്യം തനിക്കില്ലെന്നുമാണ് സായ് പല്ലവി പറഞ്ഞത്.

‘ഒരു ചുംബന രംഗത്തിനായി സംവിധായകർ എപ്പോഴെങ്കിലും നിങ്ങളെ സമീപിച്ചിട്ടുണ്ടോ? എന്ന അവതാരകയുടെ ചോദ്യത്തിനാണ് സായ് പല്ലവി മറുപടി പറഞ്ഞത്.

‘‘അതെ, പലരും ചെയ്തിട്ടുണ്ട്, പലരും ഇപ്പോഴും ചെയ്തിട്ടുണ്ട്, ഞാൻ ചുംബന രംഗങ്ങൾ ചെയ്യില്ലെന്ന് അറിയാമെങ്കിലും പലരും ഇപ്പോഴും ചെയ്യുന്നു.

എന്റെ മുഴുവൻ കുടുംബവും ഒരു സിനിമ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ലിപ്ലോക്കുകളുടെ ഭാഗമാകുന്നതിലൂടെ അവരെ നാണക്കേടിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഓൺസ്ക്രീൻ ചുംബനത്തിന്റെ ഭാഗമാകാതിരിക്കുന്നത് ബോധപൂർവമായ ഒരു നീക്കമാണ്. എനിക്ക് ഒരു കാമുകൻ ഉണ്ടെങ്കിൽ, ഞാൻ മറ്റൊരാളെ ചുംബിക്കരുത്, അത് അഭിനയമോ മറ്റെന്തെങ്കിലുമോ ആകട്ടെ. ഒരു പുരുഷനോ സ്ത്രീക്കോ വേണ്ടത് സന്തോഷകരമായ ഒരു കുടുംബം, ഒരു കാർ, നല്ല ജീവിതം നയിക്കാൻ ഒരു വീട് എന്നിവയാണ്. എനിക്ക് ഇതിനകം എല്ലാം ഉണ്ട്. ഒരു കാർ കൂടി വാങ്ങാൻ എനിക്ക് മറ്റൊരാളെ ചുംബിക്കേണ്ട ആവശ്യമില്ല. എനിക്കുള്ളതിൽ ഞാൻ സന്തുഷ്ടനാണ്. അഭിനയിക്കാൻ എന്നെ സിനിമയിൽ വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എന്നെ എടുക്കുക. അടുപ്പമുള്ള രംഗങ്ങൾക്ക് വേണ്ടിയാണെങ്കിൽ, മറ്റാരെയെങ്കിലും അഭിനയിക്കുക. അത് എനിക്ക് പൂർണ്ണമായും ഒക്കെയാണ്....’സായ് പല്ലവി പറഞ്ഞു. ഈ അഭിമുഖവും വാക്കുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘ടോക്സിക്കി’ല്‍ യഷിനൊപ്പം കിയാര അദ്വാനിയായി നായികയായി എത്തുന്നത്. ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് കിയാരയുടെ ഭര്‍ത്താവ്. കഴിഞ്ഞവര്‍ഷം ഇരുവര്‍ക്കും ‘സാരായ’ എന്ന ഒരു കുഞ്ഞ് ജനിച്ചിരുന്നു.





Kiara Advani should learn something from Sai Pallavi 🙏



Interviewer: Have directors ever approached you for kissing scenes?


Sai Pallavi: Many have. They still do, even though they know I don't do kissing scenes.


Interviewer: Why do you have that rule?


Sai Pallavi: If I have a… pic.twitter.com/sHWMVK25U4

— yash. (@kahaanist) July 9, 2026



‘കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായ കിയാര ഇത്തരം ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നത് മോശം സന്ദേശമാണ്, സായ് പല്ലവിയെ കണ്ട് പഠിക്കണം, ഭാരതീയ സംസ്‌കാരത്തില്‍ ജീവിക്കുന്ന കിയാര ഇത്തരം ഇഴുകിച്ചേര്‍ന്ന ഗാനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് തെറ്റാണ്...’ എന്നുമാണ് വിമര്‍ശിക്കുന്നവര്‍ കുറിച്ചത്. ‘കിയാരയുടേത് അവരുടെ പ്രൊഫഷന്റെ ഭാഗമാണ്, എല്ലാവരും കിയാരയെ മാത്രമേ കുറ്റപ്പെടുത്തുന്നുള്ളൂ നായകനായ യഷും വിവാഹിതനാണ്, കിയാരയെ ഉപദേശിക്കുന്നത് പോലെ അയാളെ ആരും ഉപദേശിക്കുന്നത് കാണുന്നില്ല, നടിമാര്‍ മാത്രം ഇത്തരം സദാചാര വിചാരണകള്‍ക്ക് വിധേയരാകുന്നത് ഇരട്ടത്താപ്പാണ്...’ എന്നതടക്കമാണ് പിന്തുണയ്ക്കുന്നവര്‍ കുറിക്കുന്ന കമന്റുകള്‍.

Tags

  • sai pallavi
  • kiara advani

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mohanlal became emotional on kireedam re release (Image Source: Instagram)

‘ഒരേസമയം സന്തോഷവും സങ്കടവുമാണ്; അന്ന് കൂടെയുണ്ടായിരുന്ന ഒരുപാട് പേർ നമ്മളെ വിട്ടുപോയി, സ്ക്രീനിൽ അവരെയൊക്കെ കണ്ടപ്പോൾ...’ വികാരഭരിതനായി മോഹന്‍ലാല്‍

Kunchakko boban remembers his father on his death anniversary (Image Source: Instagram)

‘സുഹൃത്തുക്കള്‍ക്ക് ബോബച്ചന്‍,എന്റെ സുഹൃത്തുക്കള്‍ക്ക് ബോബൻ അങ്കിൾ; എനിക്ക് എല്ലാമെല്ലാം...’അപ്പന്റെ 22-ാം ചരമവാര്‍ഷികത്തില്‍ കുഞ്ചാക്കോ ബോബന്‍

Vimala Raman (Image Source: Instagram)

ഡസ്റ്റി പിങ്ക് ഡ്രേപ്പ്ഡ് മാക്സിസ്കര്‍ട്ടും കോര്‍സെറ്റും ധരിച്ച് ബോള്‍ഡ് ലുക്കില്‍ ഗ്ലാമറസ്സായി വിമല രാമന്‍; തരംഗമായി ചിത്രങ്ങള്‍

'കിരീടം പോലെയൊരു സിനിമയെടുക്കാൻ അവരൊന്നും കൂടെയില്ല'; വികാരാധീനനായി മോഹൻലാൽ

'കിരീടം പോലെയൊരു സിനിമയെടുക്കാൻ അവരൊന്നും കൂടെയില്ല'; വികാരാധീനനായി മോഹൻലാൽ

ആർ മാധവന്‍ നായകനാകുന്ന "ജി.ഡി.എൻ" 17ന്

ആർ മാധവന്‍ നായകനാകുന്ന "ജി.ഡി.എൻ" 17ന്

 ' ആ തുരങ്ക പാത സ്വപ്‌നം കണ്ടവര്‍ക്ക് ആശങ്കക്ക് കാരണമാകും, മണ്ണിടിച്ചില്‍ കാരണം നല്ലൊരു പദ്ധതി ഉപേക്ഷിക്കരുത്' ; സന്തോഷ് പണ്ഡിറ്റ്

' ആ തുരങ്ക പാത സ്വപ്‌നം കണ്ടവര്‍ക്ക് ആശങ്കക്ക് കാരണമാകും, മണ്ണിടിച്ചില്‍ കാരണം നല്ലൊരു പദ്ധതി ഉപേക്ഷിക്കരുത്' ; സന്തോഷ് പണ്ഡിറ്റ്