
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം ആമിര്‍ ഖാന്റെയും കാമുകി ഗൗരി സ്പ്രാറ്റിന്റെയും വിവാഹം. മുംബൈയിലെ വസതിയില്‍ വളരെ ലളിതമായി നടന്ന ചടങ്ങില്‍ മക്കളും, കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
പരമ്പരാഗത വസ്ത്രങ്ങളായിരുന്നു ഇരുവരും ധരിച്ചിരുന്നത്. ഐവറി നിറത്തിലുളള കുര്‍ത്തയും ധോത്തിയുമായിരുന്നു ആമിറിന്റെ വേഷം. പാസ്റ്റല്‍ നിറത്തിലുളള ലഹങ്കയില്‍ അതീവസുന്ദരിയായിരുന്നു ഗൗരി. പാളികളായ നെക്ലേസുകള്‍, സൈഡ് പാര്‍ട്ടഡ് ഹെയര്‍സ്‌റ്റൈല്‍ എന്നിവയും ഗൗരിക്ക് കൂടുതല്‍ ഭംഗി നല്‍കി.
ഗൗരിക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വിവാഹമോതിരം ചടങ്ങിലെ പ്രധാന ആകര്‍ഷണമായിരുന്നു. അതില്‍ ഉപയോഗിച്ചിരുന്ന അപൂര്‍വ രത്‌നവും അതിസൂക്ഷമമായ നിര്‍മ്മാണ മികവുമാണ് മോതിരത്തെ ശ്രദ്ധേയമാക്കി മാറ്റിയത്.
ആഡംബരബ്രാന്‍ഡായ ക്വീന്‍ രൂപകല്‍പ്പന ചെയ്ത ഈ മോതിരത്തിന്റെ മധ്യഭാഗത്ത് മഡഗാസ്‌കറില്‍ നിന്ന് ലഭിച്ച അത്യപൂര്‍വമായ പ്രകൃതിദത്ത കാബോഷന്‍ കട്ട് റൂബിയാണ് പതിപ്പിച്ചിരിക്കുന്നത്. ഈ അപൂർവ രത്‌നം കണ്ടെത്താന്‍ മൂന്നുമാസത്തില്‍ കൂടുതല്‍ സമയമെടുത്തുവെന്ന് ക്വീനിന്റെ സഹസ്ഥാപകനും സിഇഒയുമായ അമിത് കുമാർ പറഞ്ഞു.
മോതിരം നിര്‍മിച്ചത് 256 മണിക്കൂറിലേറെ നീണ്ട 131 വിദഗ്ധരായ ജോലിക്കാരുടെ പരിശ്രമത്തിലൂടെയാണ്. രാജകീയ ഭംഗി പകരുന്നരീതിയിലാണ് ഈ മോതിരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണ വിവാഹമോതിരം എന്നതിലുപരി തലമുറകളായി കൈമാറാന്‍ കഴിയുന്ന ഒരു അമൂല്യ പൈതൃകാഭരണമെന്ന നിലയിലാണ് ഈ മോതിരം നിര്‍മിച്ചിട്ടുളളത്.






