More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Gulf
  3. Pravasi
Loading...

ദോഹയിൽ അറബിക്-ഇന്ത്യൻ സാഹിത്യ സംഗമമൊരുക്കി ഖിയാഫ്; കത്താറനോവൽ പുരസ്കാര ജേതാവ് ഡോ. അമീർ താജ് അൽസിറുമായി മുഖാമുഖം സംഘടിപ്പിച്ചു

Authored by Web Desk | Last updated: 09 Jul 2026, 1:15 PM | 2 min read

Print
ദോഹ:മനുഷ്യബന്ധങ്ങളുടെയും സുഡാനി മിത്തുകളുടെയും കഥാകാരൻ ഡോ. അമീർ താജ് അൽസിറുമായി ഖത്തറിലെ ഇന്ത്യൻ എഴുത്തുകാരുടെ കൂട്ടായ്മയായ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം (ഖിയാഫ്) നടത്തിയസാംസ്കാരിക വിനിമയം ശ്രദ്ധേയമായി. ഖത്തറിലെ പ്രശസ്ത മറുനാടൻ എഴുത്തുകാരെയും അവരുടെ കൃതികളെയും അടുത്തറിയാനും സംവദിക്കാനുമായി സംഘടിപ്പിച്ച മുഖാമുഖത്തിൽ കത്താറ നോവൽ പുരസ്കാരജേതാവ് ഡോ. അമീർ താജ് അൽസിർ എഴുത്തുവിശേഷങ്ങൾ പങ്കുവച്ചു.


ഐ സി സി മുംബൈ ഹാളിൽ 'ഏൻ ഈവ് വിത്ത് ദ ലെജൻഡ്: ബിയോണ്ട് ദി പേജസ്, ബിയോണ്ട് ദ വേർഡ്സ്'എന്നപേരിൽ നടന്ന പരിപാടിയിൽ വായനാപ്രേമികളും സാംസ്‌കാരിക പ്രമുഖരും പങ്കെടുത്തു.അതിർത്തികൾക്കപ്പുറം മനുഷ്യരെ ഒരുമിപ്പിക്കുന്നതിൽ കലയ്ക്കും സാഹിത്യത്തിനും വലിയ പങ്കുവഹിക്കാനാവുമെന്ന് സദസ്സുമായി സംവദിക്കവെ ഡോ. അമീർ താജ് ചൂണ്ടിക്കാട്ടി. സമകാലികഅറബി സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരനായ അദ്ദേഹം ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ഡോക്ടർ കൂടിയാണ്.

സങ്കീർണ്ണമായ മനുഷ്യബന്ധങ്ങളെയും സുഡാന്റെ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തെയും തനത് ശൈലിയിൽ ആവിഷ്കരിച്ച ഡോ. അമീർ താജ് മുപ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇവയിൽ പലതും ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ തുടങ്ങി പത്തിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആഫ്രിക്കൻ-സുഡാനീസ് സംസ്കാരം, ചരിത്രം, മിത്തുകൾ, സാമൂഹിക യാഥാർത്ഥ്യങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ എഴുത്തുകളുടെ സവിശേഷതയാണ്.


എബോള-76, ദി ഗ്രബ് ഹണ്ടർ, ഫ്രഞ്ച് പെർഫ്യൂം, 366, ദി ടെലിഗ്രാം തുടങ്ങിയവയാണ്p അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികൾ. 2015-ലാണ് '366' എന്ന നോവലിലൂടെ അദ്ദേഹം കത്താറ നോവൽ പുരസ്‌കാരത്തിന് അർഹനായത്. വിരഹത്തിന്റെയും ഭ്രാന്തമായ പ്രണയത്തിന്റെയും പച്ച മഷിപ്പകർപ്പുകളാണ്അമീർ താജ് അൽസിറിന്റെ '366' എന്ന നോവൽ. സുഡാനി നഗരങ്ങളുടെ അധോലോകങ്ങളും, ഇടുങ്ങിയ തെരുവുകളും , ദാരിദ്രവും , ഭാവനകളെയും സ്വപ്നങ്ങളെയും തളർത്തിക്കളയുന്ന അധ്യാപനവൃത്തിയെയും അമീർ താജ് അൽസിർ '366' നോവലിൽസൂക്ഷ്മമായി വരച്ചുകാട്ടുന്നുണ്ട്. ഖിയാഫ് പ്രസിഡൻറ് ഡോ. സാബു കെ സി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗവേണിംഗ് ബോഡി ചെയർമാൻ ഹുസൈൻ കടന്നമണ്ണ, വൈസ് പ്രസിഡണ്ട് മജീദ് പുതുപ്പറമ്പ് എന്നിവർ മോഡറേറ്റർമാരായിരുന്നു. ഹുസൈൻ അഹമ്മദ്, മുഹമ്മദ്‌ നജീബ്, ത്വയ്യിബ ഇബ്രാഹീം, മജീദ് നാദാപുരം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.ജനറൽ സെക്രട്ടറി തൻസീം കുറ്റിയാടി സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ചിത്രാ ശിവൻ നന്ദിയും പറഞ്ഞു.മുനീർ തൂലിക, ആർട്ടിസ്റ്റ് അച്ചു എന്നിവർ വരച്ച ഡോ. അമീർ താജിൻ്റെ ചിത്രങ്ങൾ അദ്ദേഹത്തിന് സമ്മാനിച്ചു.


ട്രഷറർ അൻസാർ അരിമ്പ്ര, വൈസ് പ്രസിഡൻ്റ് ഷംന ആസ്മി, നേഹ ആസ്മി, സുരേഷ് കുവാട്ട് എന്നിവർ ചേർന്ന് നിർമ്മിച്ച ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ' ചടങ്ങിൽ അമീർ താജിന് സമ്മാനിച്ചു.

വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ മടിയാരി, ജോയിൻ്റ് സെക്രട്ടറി ഷംല ജഅഫർ, ശ്രീനാഥ് ശങ്കരൻകുട്ടി, ജാബിർ റഹ്‌മാൻ എന്നിവർ പരിപാടിക്ക്നേതൃത്വം നൽകി.


ഷഫീക്ക് അറയ്ക്കൽ

Tags

  • pravasi news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഡോ. ജംഷിദ് അഹ്‌മദ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സെടുക്കുന്നു

ആരോഗ്യരംഗത്തെ കരിയര്‍ സാധ്യതകളുമായി ജിദ്ദയില്‍ അബീര്‍ മെഡ്പാത്ത് പരിപാടി

കേരള ബിസിനസ് ഫോറംഖത്തർ : കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ളയ്ക്ക് സ്വീകരണം നൽകി

കേരള ബിസിനസ് ഫോറംഖത്തർ : കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ളയ്ക്ക് സ്വീകരണം നൽകി

കേന്ദ്ര മന്ത്രി ജയ്ശങ്കര്‍ കുവൈത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

കേന്ദ്ര മന്ത്രി ജയ്ശങ്കര്‍ കുവൈത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

കേന്ദ്ര മന്ത്രി ജയ്ശങ്കറും കുവൈത്ത് കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി

കേന്ദ്ര മന്ത്രി ജയ്ശങ്കറും കുവൈത്ത് കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി

കേരള അസോസിയേഷൻ കുവൈത്ത് പെനാൽറ്റി ഷൂട്ട് ഔട്ട് ചലഞ്ച് 10-ന്; കുവൈത്ത് ഫുട്ബോൾ താരം അലി ഹസൻ അൽ ഖാലിദി ഉദ്‌ഘാടകൻ

കേരള അസോസിയേഷൻ കുവൈത്ത് പെനാൽറ്റി ഷൂട്ട് ഔട്ട് ചലഞ്ച് 10-ന്; കുവൈത്ത് ഫുട്ബോൾ താരം അലി ഹസൻ അൽ ഖാലിദി ഉദ്‌ഘാടകൻ

ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിച്ച് കുവൈത്ത്

ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിച്ച് കുവൈത്ത്