തലശേരി: തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് മണവാട്ടി ജംഗ്ഷന് മുതല്‍ ക്ലോക്ക് ടവര്‍ വരെ റോഡിന്റെ കോണ്‍ക്രീറ്റ് പണി നടക്കുന്നതിനാല്‍ ശനിയാഴ്ച മുതല്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തലശേരി നഗരസഭ ചെയര്മാന് കാരായിചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മേലൂര്‍ പിണറായി മമ്പറം അണ്ടല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ പുറപ്പെടുന്നതിന് തൊട്ട് മുന്‍പ് പുതിയ ബസ് സ്റ്റാന്‍ഡ് ക്ലോക്ക്ടവറിന്റെ ഇടത് വശത്തുള്ള ടോപ്പാസ് ഹോട്ടലിന് മുന്‍ വശത്ത് മറ്റ് വാഹനങ്ങള്‍ക്ക് കടന്ന് പോക ത്തക്ക വിധത്തില്‍ യാത്രക്കാരെ കയറ്റി പെട്ടെന്ന് തന്നെ പോകേണ്ടതാണ്.
ഇതിന് പിറകിലുള്ള ട്രാഫിക്ക് ഐലന്റിനടുത്ത് കെ.എസ് ആര് ടി സി ബസ് ബെയുടെ അടുത്ത് സൗകര്യപ്രദമായ രീതിയില്‍ രണ്ടോ മൂന്നോ ബസ്സുകള്‍ പാര്‍ക്ക് ചെയ്ായവുന്നതാണ്. റോഡ് പണി എത്രയും പെട്ടെന്ന് വേഗത്തിലാക്കാന്‍ ഊരാളങ്കല്‍ സൊസൈറ്റി യോട് യോഗം ആവിശ്യപ്പെട്ടു. നഗര സഭ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ കെ.അഷറഫ്, സി.ഒ.ടി. ഷെബീര്‍, നഗരസഭ സെക്രട്ടറി എന്‍ സുരേഷ് കുമാര്‍, ട്രാഫിക്ക് എസ് ഐ.സജിത്ത് കുമാര്‍, ബസ് ഓണേഴ്സ് അസോസിയേഷന് ഭാരവാഹികളായ കെ.വേലായുധന്, കെ.ഗംഗാധരന്, ടി.എം.സുധാകരന്, കെ കെ ജിനചന്ദ്രന്, കെ.പ്രേമാനന്ദന്, രഞ്ചിത്ത് തുടങ്ങിയവരും നഗരസഭ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.



