
ചെമ്പേരി: നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റോവര്‍ റേഞ്ചര്‍ യൂണിറ്റിന്റെ പ്ലാസ്റ്റിക് ഫ്രീ സ്കൂള്‍ ആന്‍ഡ് കമ്യൂണിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടണ്‍ ബാഗുകള്‍ വിതരണം ചെയ്തു. പ്ലാസ്റ്റിക് മുക്തമാകട്ടെ നമ്മുടെ പരിസരങ്ങള്‍ എന്ന ചിന്ത തങ്ങളുടെ കുഞ്ഞനിയന്മാര്ക്കും അനിയത്തിമാര്‍ക്കും ആദ്യം നല്‍കുക എന്ന സന്ദേശമാണ് ഈ പ്രോഗ്രാമിലൂടെ പങ്കുവച്ചത്. റോവര്‍ റേഞ്ചര്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തമായി തുന്നിയുണ്ടാക്കിയ കോട്ടണ്‍ ബാഗുകളാണ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്‍.വി. മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ജോഷി ജോണ്‍, വിനോദ്, ജോയ്സ്, ജെറിന് ജോസ് എന്നിവര്‍ നേതൃത്വം നല്കി.


