
ശ്രീകണ്ഠാപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഇരിക്കൂര്‍ നിയോജകമണ്ഡലതല ഓപ്പറേഷന് തൂഫാന് ലഹരിവിരുദ്ധ ക്യാമ്പയിന് ജൂലൈ 18ന് ശ്രീകണ്ഠപുരത്ത് സംഘടിപ്പിക്കുന്നതിന് ശ്രീകണ്ഠാപുരത്ത് ചേര്‍ന്ന ആലോചന യോഗം തീരുമാനിച്ചു.
ക്യാമ്പയിന്റെ വിജയകരമായ നടത്തിപ്പിനായുള്ള പരിപാടി നടക്കുന്ന ദിവസം വിവിധ സ്കൂളുകളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ബാന്‍ഡ് പ്രകടനങ്ങളും ഫ്ലോട്ടുകളും സംഘടിപ്പിക്കുന്നതാണ്. കൂടാതെ, ക്യാമ്പയിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ സ്കൂളുകളില്‍ വിവിധ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കാനും, വിജയികള്‍ക്ക് ജൂലൈ 18ന് നടക്കുന്ന സമാപന പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്ാനുയം തീരുമാനിച്ചു.കണ്ണൂര്‍ റൂറല്‍ എസ്.പി. ഉമേഷ് ഗോയല്‍, ഐ.പി.എസ്. അധ്യക്ഷത വഹിച്ച യോഗം അഡ്വ. സജീവ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഇ.വി. രാമകൃഷ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ. മുഹമ്മദ്, മോളി സജി, വി.പി. വിപിന്‍, ഡി.വൈ.എസ്.പി.മാരായ മനോജ്, രാജേഷ്, ഡി.ഇ.ഒ. കെ.കെ. രവീന്ദ്രന്, എ.ഇ.ഒ.മാരായ മനോജ്, പി.എന്‍. ഗീത, ഐ.പി. ചാര്‍ജ് വിഷ്ണു രാജ്, ജനപ്രതിനിധികള്‍, രാഷ്ര്ടീയ, സാംസ്കാരിക, സന്നദ്ധസംഘടനാ, യുവജന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.


