
ന്യൂഡല്‍ഹി : ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അവസാന ടി 20 യില്‍ ഇന്ത്യയയെ വെല്ലുവിളി ഉയര്‍ത്തി ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് . ഇന്ത്യയ്‌ക്കെതിരായ സൗതാംപ്ടണില്‍ നടക്കുന്ന അഞ്ചാം മത്സരത്തിലും ഇന്ത്യയെ തോൽപ്പിക്കുമെന്ന് ഹാരി ബ്രൂക്ക്. 'അടുത്ത മത്സരം ജയിച്ചാല്‍ ഞങ്ങള്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് ഞങ്ങള്‍ക്കറിയാം. അതൊരു വലിയ അംഗീകാരമായി ഞങ്ങള്‍ കാണുന്നു. ഇഇന്ത്യയെ 4-0ത്തിന് തോല്‍പ്പിക്കാന്‍ സാധിക്കുന്നത് വലിയൊരു നേട്ടമായിരിക്കും. അതിനുശേഷം ഒന്നാം സ്ഥാനത്തെത്തുക എന്നത് കൂടുതല്‍ അഭിമാനകരമാണ്.'' ബ്രൂക്ക് പറഞ്ഞു
ഹാരി ബ്രൂക്ക് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ഇംഗ്ലണ്ട് ടി20 ക്രിക്കറ്റില്‍ അത്ഭുതകരമായ ഫോമിലാണ്. കഴിഞ്ഞ 22 മത്സരങ്ങളില്‍ 19 എണ്ണത്തിലും വിജയിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.
അതേസമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനപോരാട്ടമാണ് നാളെ നടക്കുന്നത്. കഴിഞ്ഞ അയർലാൻഡിനെതിരെയുള്ള പരമ്പര ഇന്ത്യ അടിയറവ് പറഞ്ഞിരുന്നു. തോറ്റാൽ അടുപ്പിച്ച് രണ്ട് സീരീസുകൾ വൈറ്റ് വാഷ് ആകുന്ന ടീമായി ഇന്ത്യ മാറും. പുതിയ ക്യാപ്റ്റനായ ശ്രേയസ് അയ്യരിനു ഒരു മത്സരം പോലും വിജയിക്കാൻ ഇത് വരെ സാധിച്ചിട്ടില്ല.കഴിഞ്ഞ രണ്ട് പര്യടനങ്ങളിലായി ഇന്ത്യൻ ടി 20 ടീം ഒരു മത്സരത്തിൽ പോലും വിജയിക്കാനാകാതെ പരമ്പരകൾ തോറ്റിരിക്കുകയാണ്. സഞ്ജു സാംസൺ കളിക്കുമോ എന്നതും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.






