
അന്തരിച്ച ഗായിക എസ് ജാനകിയെ അനുസ്മരിച്ച് ഗായിക സുജാത മോഹന്‍. എസ് ജാനകിയ്‌ക്കൊപ്പമുളള തന്റെയും മകള്‍ ശ്വേതയുടെയും ചിത്രവും വൈകാരിമായ കുറിപ്പുമാണ് സുജാത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
'' വാക്കുകള്‍ മൗനമാകുന്നു...
ഗുരുവായി ഞങ്ങളുടെ കൈപിടിച്ച് നടത്തിയതിന്...വഴികാട്ടിയായി വെളിച്ചമായതിന്...സ്വപ്നങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നതിന്...
ഞങ്ങളുടെ വിജയങ്ങളില്‍ ആത്മാര്‍ത്ഥമായി സന്തോഷിച്ചതിനും,ഞങ്ങളുടെ കണ്ണീരില്‍ ചേര്‍ന്നു നിന്നതിനും,ഞങ്ങളെ ശിഷ്യരായി മാത്രമല്ല, സ്വന്തം മക്കളെപ്പോലെ സ്‌നേഹിച്ചതിനും...
ഞങ്ങള്‍ പാടുന്ന ഓരോ സ്വരത്തിലും,ഞങ്ങള്‍ നേടുന്ന ഓരോ വിജയത്തിലും,അമ്മയുടെ സ്‌നേഹവും അനുഗ്രഹവും എന്നും ജീവിച്ചിരിക്കും.
അമ്മയുടെ വേര്‍പാട് ഞങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണ്...കണ്ണീരില്‍ കുതിര്‍ന്ന ഹൃദയത്തോടെ...അമ്മയ്ക്ക് ഞങ്ങളുടെ അശ്രുപൂജയും പ്രണാമവും...'', സുജാത കുറിച്ചു.






