
കൊച്ചി: സുഹൃത്തിന്റെ നഗ്നദൃശ്യം പ്രചരിപ്പിച്ചു എന്ന ആരോപണത്തില്‍ നിയമനടപടി നേരിടുന്ന യൂട്യൂബര്‍ തൊപ്പിയുടെ യുട്യൂബ് ചാനല്‍ നീക്കം ചെയ്തു. പോലീസ് നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് യൂട്യൂബ് നടപടി എടുത്തിരിക്കുന്നത്. മൂന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് നലകി. തൊപ്പിയുടെ യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ച കണ്ടന്റ് എന്താണെന്ന് പരിശോധിക്കണമെന്നും യുട്യൂബിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് അനുസരിച്ചാണ് തൊപ്പിയുടെ ചാനല്‍ യുട്യൂബ് പൂര്‍ണ്ണമായും നീക്കം ചെയ്തത്. നേരത്തേ ഒരു അഭിഭാഷകന്‍ ആലുവ റൂറല്‍ സൈബര്‍ പോലീസിന് പരാതി നല്‍കിയിരുന്നു. ഐ.ടി. ആക്ട് പ്രകാരമാണ് തൊപ്പിക്കെതിരേ കേസെടുത്തിരിക്കുന്നത്.
സുഹൃത്തുക്കളുടെ നഗ്നദൃശ്യം പ്രചരിപ്പിച്ചു, മയക്കുമരുന്ന ഇടപാട് നടത്തി തുടങ്ങിയവയാണ് ആരോപണം. നേരത്തേ ഈ ആരോപണത്തില്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അതേസമയം തനിക്കെതിരേ ഉയര്‍ന്നിരിക്കുന്നത് വ്യാജപരാതി യാണെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ജാമ്യം അനുവദിക്കരുെതന്നാണ് പോലീസ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.






