
പാലക്കാട് : ഇരട്ടക്കൊലപാതകക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ 'തന്നെ തൂക്കിക്കൊന്നോളാന്‍' പ്രതികരിച്ച് ചെന്താമര. തനിക്കൊന്നും പറയാനില്ലെന്നും പ്രതികരിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനായിരുന്നു ചെന്താമരയുെട മറുപടി. വേണ്ടിവന്നാല്‍ താന്‍ ഇനിയും കൊലപാതകം ചെയ്യുമെന്ന തരത്തിലായിരുന്നു ചെന്താമരയുടെ മറുപടികളും.
പ്രതിക്ക് യാതൊരു മനസ്താപവും ഉണ്ടായിട്ടില്ലെന്നും കോടതിക്ക് ബോദ്ധ്യപ്പെട്ടു. വധശിക്ഷയ്ക്ക് വരെ സാഹചര്യമുള്ള കുറ്റകൃത്യമാണ് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇനിയും കുറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രൊബേഷന്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കോടതി ഈ റിപ്പോര്‍ട്ടിനെ കുറിച്ച് പറഞ്ഞപ്പോള്‍ താന്‍ ഇതുവരെ ജാമ്യം പോലും ചോദിച്ചിട്ടില്ലെന്നും പറഞ്ഞു. കുറ്റബോധമില്ല നന്നാകാന്‍ സാധ്യതയില്ല എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് വന്നാലേ അറിയൂ എന്നായിരുന്നു മറുപടി.
ഇനിയും തനിക്ക് നേരെ ആരെങ്കിലും വന്നാലും വിടില്ലെന്ന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. ഒരു ചെകിട്ടത്ത് അടിച്ചാല്‍ മറു കരണം കാണിച്ചുകൊടുക്കാന്‍ താന്‍ ഗാന്ധിജിയല്ലെന്നും ചെന്താമര പറഞ്ഞു. തന്റെ കുടുംബം തകര്‍ത്തവര്‍ക്ക് എതിരേയുള്ള പ്രതികാരം എന്ന നിലയിലാണ് ചെന്താമരയുടെ പ്രതികരണം. ചെന്താമരയ്ക്ക് മാനസീകപ്രശ്‌നമില്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റും റിപ്പോര്‍ട്ട് നല്‍കി. തനിക്ക് മാനസീക പ്രശ്‌നം ഉണ്ടെന്ന് ആരാണ് പറഞ്ഞെതന്നും ഇക്കാര്യത്തില്‍ ചെന്താമര കോടതിയോട് ചോദിച്ചത്.
സഹതടവുകാരുമായി എന്താണ് ബന്ധം പുലര്‍ത്താതെന്ന ചോദ്യത്തിന് ജയിലില്‍ കള്ളന്മാരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ആയതിനാലാണ് അവരുമായി സഹവാസത്തിന് പോകാത്തത് എന്നായിരുന്നു മറുപടി. തന്റെ കുടുംബം തകര്‍ത്തവരോടുള്ള പ്രതികാരം എന്ന നിലയില്‍ ആദ്യം മുതലുള്ള പ്രതികരണം അതേനിലയില്‍ തുടരുകയായിരുന്നു ചെന്താമര. ഒരു നാടാകെ ഞെട്ടിയ സംഭവത്തില്‍ 57 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 130 സാക്ഷികളെയാണ് വിചാരണ ചെയ്തത്. പാലക്കാട് സെഷന്‍സ്‌കോടതിയില്‍ ഒരു വര്‍ഷത്തോളം നീണ്ട വിചാരണ ജൂണ്‍ 30 നായിരുന്നു അവസാനിച്ചത്. ശിക്ഷ സംഭവിച്ച കാര്യത്തിലുള്ള വിചാരണകള്‍ ഇനി നടക്കും.
സജിതാകൊലക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തുവന്ന സാഹചര്യത്തിലാണ് ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരനെയും മാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം കാട്ടിലേക്ക് ഒളിവില്‍ പോയ ചെന്താമരയെ പോലീസും തണ്ടര്‍ബോള്‍ട്ടും ചേര്‍ന്നായിരുന്നു പിടികൂടിയത്. സുധാകരനെയും ലക്ഷ്മിയെയും ചെന്താമര വധിച്ച ശേഷമായിരുന്നു ആദ്യം നടത്തിയ സജിതാകൊലക്കേസിലെ വിധി പുറത്തുവന്നത്. ആദ്യകേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചായിരുന്നു ചെന്താമര നാട്ടിലെത്തി ഇരട്ടകൊലപാതകം നടത്തിയത്.






