തിരുവനന്തപുരം: നിയമസഭാ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട് സിപിഐ - സിപിഐഎം ബന്ധം ഉലയുന്നു. പദവി നല്‍കിയില്ലെങ്കില്‍ സഭയിലും പുറത്തും സിപിഐഎമ്മുമായി സഹകരിക്കേണ്ടതില്ലെന്നും സഭയില്‍ എല്‍ഡിഎഫ് എന്ന സങ്കല്‍പ്പത്തിനപ്പുറത്ത് തങ്ങളുടെ അഭിപ്രായം സ്വന്തമായി രേഖപ്പെടുത്തുമെന്നും നിലപാട് എടുക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ സംസ്ഥാന എക്സിക്യുട്ടീവിലാണ് സിപിഐ വലിയ തീരുമാനം എടുത്തിരിക്കുന്നത്.
നിയമസഭയില്‍ ഇടുതപക്ഷമായി ഒരുമിച്ചിരിക്കാമെങ്കിലും ഒറ്റക്കെട്ടാവാന്‍ കഴിയില്ലെന്നുമാണ് സിപിഐ എക്സിക്യുട്ടീവില്‍ ചര്‍ച്ച ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സിപിഐ ആസ്ഥാനം സന്ദര്‍ശിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐഎം നേരത്തേ തീരുമാനമായ കാര്യമാണെന്നും അക്കാര്യം അഴിച്ചു ചിന്തിക്കാനാകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ അറിയിച്ചിരുന്നു. ഇക്കാര്യം സിപിഐ സംസ്ഥാന എക്സിക്യുട്ടീവില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് തീരുമാനം വന്നത്.
എന്നാല്‍ നടക്കാനിരിക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാനാണ് സിപിഐ ആലോചിക്കുന്നത്. ഇതിന് നിയമസഭതയില് പ്രതിപക്ഷ നിരയില്‍ ഒരുമിച്ചിരിക്കാം എന്നാല്‍ സിപിഐഎം എടുക്കുന്ന തീരുമാനത്തിന് പിന്നാലെ പോകാനാകില്ലെന്ന നിലപാടാണ് യോഗത്തില്‍ ഉയര്‍ന്നത്. അതായത് പ്രതിപക്ഷത്തിന്റെ പ്രതികരണത്തില്‍ സിപിഐഎം എടുക്കുന്ന നിലപാടില്‍ നിന്നും വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കില്‍ അത് കെ. രാജന് അടക്കമുള്ളവര്‍ നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തും. എല്‍ഡിഎഫ് ആയി മുമ്പോട്ട് പോകാന്‍ പ്രതിപക്ഷ ഉപനേതൃത്വ സ്ഥാനം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ.

Comments