വിഷ്ണു വിശാല്‍- ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത ചിത്രമാണ് ' ഗാട്ട കുസ്തി 2'. ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് ചിത്രം നേടിയത്. വിഷ്ണു വിശാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു. ഇപ്പോഴിതാ, ചിത്രം കണ്ട് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തന്നെ വിളിച്ച് അഭിനന്ദിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് വിഷ്ണു വിശാല്‍. രജനീകാന്തിനൊപ്പമുളള ചിത്രത്തിനൊപ്പമാണ് വിഷ്ണു വിശാലിന്റെ കുറിപ്പ്.
'' ഗംഭീര സിനിമ, നല്ല രസമുള്ള ഒരു എന്റര്‍ടൈനര്‍.. ഇതുപോലെയുള്ള സിനിമകള്‍ ഇപ്പോള്‍ ഒട്ടും വരാറില്ല.. വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിയുടെ പ്രകടനവും മികച്ചതായിരുന്നു. കുട്ടി സാര പാപ്പയെ എവിടെ നിന്നാണ് കണ്ടെത്തിയത്? ആ കുട്ടി മിന്നിച്ചു. വിഷ്ണു, നിനക്ക് നല്ല തിരക്കഥാ ബോധമുണ്ട്. ഇനിയും ഒരുപാട് നല്ല സിനിമകള്‍ ചെയ്യൂ...''
ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് സാര്‍ 'ഗാട്ട കുസ്തി 2' കണ്ടതിന് ശേഷം എന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചതില്‍ വലിയ സന്തോഷവും ആവേശവുമുണ്ട്. ഈ സിനിമായാത്രയിലെ ഏറ്റവും മികച്ച നിമിഷം അദ്ദേഹത്തിന്റെ ഈ ഫോണ്‍ കോളാണ്.. അദ്ദേഹത്തിന്റെ വാക്കുകള്‍ മുന്നോട്ടുള്ള യാത്രയ്ക്ക് വലിയൊരു പ്രചോദനമാണ്.. നന്ദി സര്‍.'' - വിഷ്ണു വിശാല്‍ കുറിച്ചു.

2023-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്റെ കഥയുടെ തുടര്‍ച്ച ആയാണ് ഈ രണ്ടാം ഭാഗം എത്തിയിരിക്കുന്നത്. രമ്യ കൃഷ്ണന്‍, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരന്‍, മുനിസ്‌കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Comments