നടി, അവതാരക, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് സുപരിചിതയാണ് പേളി മാണി. സമൂഹമാധ്യമങ്ങളില്‍ സജീവമായ പേളി തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന പേളി കുടുംബത്തോടൊപ്പം നടത്തുന്ന യാത്രയുടെ ചിത്രങ്ങളെല്ലാം പങ്കിടാറുണ്ട്. ഇപ്പോഴിതാ, തന്റെ സോളോ ട്രിപ്പിന്റെ വിശേങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യമായ സ്ലൊവാക്യയിലേക്കായിരുന്നു പേളിയുടെ യാത്ര.
'' ഒരു തടാകം, ഒരു പര്‍വ്വതം, പിന്നെ യാത്രകള്‍ ചെയ്യാന്‍ പഠിക്കുന്ന ഒരു ആത്മാവും.Skalnaté Pleso നീ ശരിക്കും ഒരു അത്ഭുതം തന്നെയാണ്! ആദ്യത്തെ അന്താരാഷ്ട്ര സോളോ ട്രിപ്പ്. പക്ഷേ ഞാന്‍ ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ല... അവിടുത്തെ ആളുകള്‍ അത്രയധികം സൗഹൃദമുള്ളവരായിരുന്നു. ചിത്രങ്ങള്‍ പകര്‍ത്തിത്തരാനും, വഴി തെറ്റുമ്പോള്‍ വഴി കാണിച്ചുതരാനും, സൈന്‍ ബോര്‍ഡുകള്‍ വായിച്ചു മനസ്സിലാക്കാനും, എന്തിനേറെ അവരുടെ പ്രിയപ്പെട്ട കഫേകള്‍ പരിചയപ്പെടുത്തിത്തരാന്‍ പോലും അവര്‍ക്കൊക്കെ വലിയ സന്തോഷമായിരുന്നു. യാത്രയിലുടനീളം ഞാന്‍ വ്‌ലോഗ് ചെയ്യുന്നുണ്ടായിരുന്നു, അതുകൊണ്ട് തന്നെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കൂ'' , ചിത്രങ്ങള്‍ക്കൊപ്പം പേളി കുറിച്ചു. നിരവധി ആരാധകര്‍ പേളിയുടെ ചിത്രങ്ങള്‍ക്ക് കമന്റും ലൈക്കുമായി എത്തി.

നടന്‍ ശ്രീനിഷ് അരവിന്ദാണ് പേളിയുടെ ഭര്‍ത്താവ്. നില, നിറ്റാര എന്നിങ്ങനെ രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്. മക്കളുടെ വിശേഷങ്ങളും ജീവിതത്തിലെ മനോഹര നിമിഷങ്ങളുമെല്ലാം പേളിയും ശ്രീനിഷും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

Comments