More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എല്ലാ സപ്‌ളൈകോ സംഭരണശാലകളും ശാസ്ത്രീയമാക്കും: മന്ത്രി അനൂപ് ജേക്കബ്

Authored by സ്വന്തം ലേഖകന്‍ | Last updated: 15 Jul 2026, 6:19 PM | 1 min read

Print

മുന്‍ഗണനാ കാര്‍ഡ് അപേക്ഷാ തിയതി 20 വരെ നീട്ടി, എല്ലാ പഞ്ചായത്തിലും മാവേലി സ്‌റ്റോര്‍, അര്‍ഹരായവര്‍ക്കെല്ലാം മുന്‍ഗണനാ കാര്‍ഡ്, കണ്‍സ്യൂമര്‍ ക്‌ളബ് മാര്‍ഗരേഖ പരിഷ്‌കരിക്കും, 28 ഉന്നതികളില്‍ കൂടി ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കും

എല്ലാ സപ്‌ളൈകോ സംഭരണശാലകളും ശാസ്ത്രീയമാക്കും: മന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം: സപ്‌ളൈകോ, എന്‍.എഫ്.എസ്്.എയുടെ കീഴിലുള്ള എല്ലാ ഡിപ്പോ/സംഭരണശാലകളും ശാസ്ത്രീയമാക്കുമെന്നു ഭക്ഷ്യ- സിവില്‍സപ്‌ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. നിലവിലുള്ള ഗോഡൗണുകളുടെ സ്ഥിതി പരിശോധിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

നൂറുദിന കര്‍മ്മപരിപാടിയുടെ വകുപ്പുതല അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മിക്കവാറും ഗോഡൗണുകള്‍ അശാസ്ത്രീയമായാണു കൈകാര്യം ചെയ്യുന്നത്്. അതിനാല്‍, സാധനങ്ങള്‍ നശിച്ചുള്ള നഷ്ടം വളരെയാണ്. 175 ഗോഡൗണുകളില്‍ ഏഴെണ്ണം മാ്രതമാണു സപ്‌ളൈകോയ്ക്ക് സ്വന്തമായുള്ളത്. പലതിനും കടമുറി സൗകര്യം മാത്രം. ഇവയില്‍ ശാസ്ത്രീയമായ ഗോഡൗണുകളുടെ എണ്ണം അറിയിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. നിലവിലുള്ള എന്‍.എഫ്.എസ്്.എ. ഗോഡൗണുകള്‍ സപ്‌ളൈകോയില്‍ തുടരും. 318 തസ്തികകള്‍ ലഭ്യമാക്കാന്‍ ധനവകുപ്പുമായി ചര്‍ച്ച നടത്തി റിേപ്പാര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

അപേക്ഷിക്കുന്ന അര്‍ഹരായ എല്ലാവര്‍ക്കും എഎവൈ മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കും. അപേക്ഷാ തിയതി ഈമാസം 20 വരെ നീട്ടി. നിലവില്‍ 24,427 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.

ആറ് മാവേലി സൂപ്പര്‍ സ്‌റ്റേറാറുകളും രണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകളും വൈറ്റിലയില്‍ കണ്‍വീനിയന്‍്‌റ് സ്‌റ്റോറും അടുത്തമാസം ആദ്യം പ്രവര്‍ത്തന സജ്ജമാകും. എല്ലാപഞ്ചായത്തിലും മാവേലി സ്‌റ്റോറുകള്‍ ഉറപ്പാക്കും. അതിനായി പട്ടിക നല്‍കാനും മന്ത്രി നിര്‍ദ്ദേശിച്ചു. സ്‌കൂള്‍/കോളജ് തലത്തിലുള്ള കണ്‍സ്യൂമര്‍ ക്‌ളബ്ബുകളുടെ മാര്‍ഗരേഖ പരിഷ്‌കരിക്കും. ക്ലബ്ബിന്‍െ്‌റ പ്രവര്‍ത്തനത്തെ തൂഫാന്‍ പോലുള്ള പരിപാടികളുമായി ബന്ധിപ്പിക്കും. നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന 1000 പുതിയ ക്‌ളബുകളില്‍ 41 എണ്ണം ആരംഭിച്ചു. ബാക്കി അടുത്തമാസം എട്ടിനകം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കണ്‍സ്യൂമര്‍ ക്‌ളബ്ബുകള്‍ സജീവമാക്കാനുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

നിലവിലുള്ള 147 നു പുറമെ, 28 ഉന്നതികളിലേയ്ക്കുകൂടി ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കും. അവര്‍ക്കെല്ലാം ആഗസ്്റ്റിലെ റേഷന്‍ വിതരണം വാതില്‍പ്പടിയായി എത്തിക്കും. സംസ്ഥാനതല ഫ്‌ളാഗ്ഓഫ് കാസര്‍ഗോഡ് നടത്തും. ഒരുവര്‍ഷം കൊണ്ട് ഓട്ടോറിക്ഷകളുടെ മീറ്റര്‍ വെരിഫിക്കേഷന്‍ 15 കിലോമീറ്റര്‍ പരിധിക്കുള്ളിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള പോര്‍ട്ടല്‍ കൈകാര്യം ചെയ്യാന്‍ ഓട്ടോതൊഴിലകളികള്‍ക്ക് ലീഗല്‍ മെട്രോളജി വകുപ്പ് ബോധവല്‍ക്കരണം നടത്തും.

ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മ്മിള മേരി ജോസഫ്, ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ കെ. ഹിമ, സപ്‌ളൈകോ എം.ഡി. ജയകൃഷ്ണന്‍ വി. മോഹന്‍, ലീഗല്‍ മെേട്രാളജി കണ്‍ട്രോളര്‍ രാജേഷ് സാം, റേഷന്‍ കണ്‍ട്രോളര്‍ മോഹന്‍ കുമാര്‍, പാഡി മാനേജര്‍ സീനു ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags

  • latest news

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

മണ്ഡല പുനർനിർണയ ബിൽ; 50% സീറ്റ് വർധിപ്പിച്ചാൽ മാത്രം പിന്തുണയെന്ന് സുപ്രിയ സുലെ

photo; representative image

നോയിഡയിലെ കെട്ടിടത്തിൽ തീപിടുത്തം ; രണ്ട് പേർ മരിച്ചു, നൂറിലധികം പേരെ രക്ഷപ്പെടുത്തി

photo ; facebook

'ആർഎസ്എസ് ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തിയ പാരമ്പര്യമല്ല പിണറായിയുടേത്'; വി.ഡി. സതീശന് മറുപടിയുമായി മുഹമ്മദ് റിയാസ്

photo; representative image

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി കുഞ്ഞിന് ദാരുണാന്ത്യം ; സംഭവം പാലക്കാട്

അഹമ്മദാബാദ് വിമാനാപകടം: കോടതി മേൽനോട്ട അന്വേഷണം വേണ്ടെന്ന് AAIB

അഹമ്മദാബാദ് വിമാനാപകടം: കോടതി മേൽനോട്ട അന്വേഷണം വേണ്ടെന്ന് AAIB

photo; representative image

പവര്‍കട്ട് തുടരും; ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Comments