അഹമ്മദാബാദ് വിമാനാപകടത്തിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യമില്ലെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) സുപ്രീംകോടതിയെ അറിയിച്ചു. അന്താരാഷ്ട്ര വ്യോമയാന ഉടമ്പടികൾക്ക് അനുസരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലമാണ് ബ്യൂറോ കോടതിയിൽ സമർപ്പിച്ചത്.
കഴിഞ്ഞ വർഷം ജൂൺ 12-ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയർന്നതിന് പിന്നാലെ വിമാനത്താവളത്തിന് സമീപത്തെ ജനവാസ മേഖലയിലേക്ക് തകർന്നുവീഴുകയായിരുന്നു.
12 ജീവനക്കാരുൾപ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരാൾ മാത്രമാണ് അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ടത്. യാത്രക്കാരിൽ 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും ഉൾപ്പെട്ടിരുന്നു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 241 പേരും മരണപ്പെട്ടു.
അപകടത്തിൽ 60-ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മരിച്ചവരെ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തേണ്ടി വന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ AAIB, ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ ഉണ്ടായ പരിഭ്രാന്തിക്കിടെ പൈലറ്റിന്റെ ഗുരുതരമായ പിഴവോ മനഃപൂർവമായ നടപടിയോ മൂലമാണ് വിമാനത്തിന്റെ എഞ്ചിനുകൾ ഓഫായതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

Comments