കാല്‍പ്പന്തുകളിയുടെ ആവേശത്തിമിര്‍പ്പിലും ആഘോഷത്തിലുമാണ് ആരാധകരെല്ലാം. തങ്ങളുടെ പ്രിയ ടീം ജയിക്കണേ എന്ന ആരാധകരുടെ പ്രാര്‍ത്ഥനയും കരഘോഷങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സ്റ്റേഡിയത്തിലിരുന്ന് ലൈവായി കളി കണ്ട്, ഗോള്‍പോസ്റ്റിലേക്കെത്തുന്ന ഓരോ ഗോളുകള്‍ക്കും കൈയടി നല്‍കുന്നതാണ് പല ആരാധകരുടെയും ഇഷ്ടവിനോദം.
എന്നാല്‍ ഇപ്പോഴിതാ ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തിനിടെ ഗാലറിയില്‍ വെച്ച് ഒരു ഭാര്യയും ഭര്‍ത്താവും പരസ്പരം കൊമ്പുകോര്‍ത്ത ഒരു വീഡിയോയാണ് ലോകം മുഴുവന്‍ തത്സമയം കണ്ടത്. വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ട ഈ വഴക്ക് കണ്ട് ചിരിക്കുകയും രസിക്കുകയും ചെയ്യുകയാണ് ആരാധകര്‍. മോണ്ടെറെയില്‍ ദക്ഷിണ കൊറിയക്കെതിരെ നടന്ന അതിനിര്‍ണ്ണായകമായ ലോകകപ്പ് മത്സരത്തിന്റെ ഗാലറിയിലാണ് സംഭവം. മത്സരം നേരില്‍ കാണാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരു കൂട്ടം ആരാധകര്‍ എത്തിയിരുന്നു. ഇവര്‍ക്കിടയിലാണ് ദമ്പതികളാണെന്ന് തോന്നിക്കുന്ന ഒരു പുരുഷനും സ്ത്രീയും ഉണ്ടായിരുന്നു. സ്റ്റേഡിയത്തില്‍ മത്സരം നടക്കുമമ്പാള്‍ ഗാലറിയിലിരുന്ന് വാക്പോരിലായിരുന്നു ദമ്പതികള്‍.
രാജ്യത്തിന്റെ പതാകകള്‍ വീശി അതീവ ആവേശത്തോടെ ഗാലറിയില്‍ നില്‍ക്കുന്ന ഇരുവരെയും വീഡിയോയുടെ തുടക്കത്തില്‍ കാണാം. എന്നാല്‍ തൊട്ടടുത്ത നിമിഷം കാര്യങ്ങള്‍ കൈവിട്ടുപോയി. കളി കാണുന്നതിനിടയില്‍ പങ്കാളിയായ പുരുഷന്‍ സ്വന്തം മൊബൈല്‍ ഫോണിലേക്ക് കണ്ണുംനട്ടിരിക്കുന്നത് സ്ത്രീയുടെ ശ്രദ്ധയില്‍ പെട്ടു. ഇതോടെയാണ് ഗാലറിയിലെ തര്‍ക്കങ്ങള്‍ക്ക് ചൂടുപിടിച്ചു.
ഫോണില്‍ നോക്കിക്കൊണ്ടിരുന്നപ്പോള്‍ വന്ന ചാറ്റോ ചിത്രമോ ആണോ ഈ പ്രശ്നത്തിന് കാരണമെന്നറിയില്ല. ലോകകപ്പ് മത്സരമാണോ ഫോണാണോ വലുതെന്ന് തോന്നുന്ന തരത്തിലായിരുന്നു അടി. തുടക്കത്തില്‍ വളരെ നിസ്സാരമായി മറുപടി നല്‍കിയ ശേഷം അയാള്‍ ഫോണ്‍ പോക്കറ്റിലേക്ക് മാറ്റി. എങ്കിലും തര്‍ക്കം അവിടെ തീര്‍ന്നില്ല. ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കേറ്റം തുടര്‍ന്നുകൊണ്ടേയിരുന്നു.
സ്ത്രീ പറഞ്ഞ എന്തോ ഒരു കാര്യം അയാളെ വല്ലാതെ ചൊടിപ്പിച്ചതായാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തര്‍ക്കം രൂക്ഷമായതോടെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകാതെ പിന്മാറാനായി ആ സ്ത്രീ ഒടുവില്‍ തന്റെ സീറ്റില്‍ ഇരുന്നു. എന്നാല്‍ ദേഷ്യമടങ്ങാതിരുന്ന പുരുഷന്‍ അസ്വസ്ഥതയോടെയും ആക്രോശിക്കുന്ന രീതിയിലും ഇടയ്ക്കിടെ അവരുടെ നേര്‍ക്ക് തിരിയുന്നുണ്ടായിരുന്നു. വീഡിയോ മുന്നോട്ട് പോകുന്തോറും കളി കാണാന്‍ വന്നിട്ട് ഇങ്ങനെ വഴക്കുണ്ടാക്കേണ്ടി വന്നല്ലോ എന്ന സങ്കടത്തില്‍ ആ സ്ത്രീ നിശബ്ദയായി സീറ്റില്‍ ഇരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കാത്ത കാര്യമാണെന്ന് ചിന്തിച്ച്, ഒട്ടും കൂസിലില്ലാതെ കൂസലില്ലാതെ നൃത്തം ചെയ്യുന്നതും ലഘുഭക്ഷണം കഴിക്കുന്നതും പിന്നീട് കാണാം. ചുറ്റുമുള്ള ആരവങ്ങള്‍ക്കിടയിലും ഇരുവരും തമ്മിലുള്ള ഈ അസ്വാരസ്യം ഔദ്യോഗിക ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുകയായിരുന്നു.
നിമിഷനേരം കൊണ്ട് വൈറലായി മാറിയ ഈ ദൃശ്യങ്ങള്‍ക്ക് താഴെ നിരവധി പേര്‍ ദമ്പതിമാരെ വിമര്‍ശിച്ചും ഭാര്യയെയും ഭര്‍ത്താവിനെയും കുറ്റപ്പെടുത്തിയും പിന്തുണച്ചും നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്.

Comments