അമ്മയാകണമെന്ന ആഗ്രഹം തനിക്കെപ്പോഴും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടി സാമന്ത. ഈ യാത്രയ്ക്കായി താന്‍ വളരെയധികം ആകാംഷയോടെ കാത്തിരിക്കുകയാണെന്നും എല്ലാ ദിവസവും ഓരോ കാര്യങ്ങള്‍ പഠിക്കുകയാണെന്നും സാമന്ത പറഞ്ഞു. പിങ്ക്വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരം മനസ്സ് തുറന്നത്.
"തീര്‍ച്ചയായും ഇതെന്റെ ജീവിതത്തിലെ പുതിയഘട്ടവും അതുപോലെ ആവേശകരവുമായ ഒന്നാണ്. ഞാന്‍ കുറച്ചു നാളായി ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. അമ്മയാകണമെന്ന ആഗ്രഹം എനിക്കെപ്പോഴുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇതിന് വേണ്ടി എന്റെ എല്ലാം നല്‍കുമെന്ന് എനിക്കറിയാം.
ജീവിതത്തിലെ എല്ലാ കാര്യങ്ങളോടും എനിക്ക് എപ്പോഴും അഭിനിവേശമുണ്ട്. പക്ഷേ ഇപ്പോള്‍ എനിക്ക് വ്യത്യസ്തവും പുതിയതുമായ ഒരു തരം ശക്തിയും ലക്ഷ്യവും എന്നില്‍ നിറഞ്ഞു നില്ക്കുന്നതായി തോന്നുന്നു. ഈ യാത്രയ്ക്കായി ഞാന്‍ ഒരുപാട് ആകാംഷയോടെ കാത്തിരിക്കുകയാണ്.
അതുപോലെ എനിക്ക് നന്ദിയുണ്ട്. ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കുന്നു. വരാനുള്ള കാര്യങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നു" - സാമന്ത പറഞ്ഞു. 'മാ ഇൻ്റി ബംഗാരം' എന്ന സിനിമയുടെ വിജയാഘോഷത്തിനിടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം സാമന്ത പരസ്യമാക്കിയത്. കുറച്ചു നാളത്തേക്ക് സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുകയാണെന്നും സാമന്ത പറഞ്ഞിരുന്നു

Comments