അറ്റ്ലാന്റ: കൈപ്പിടിയിലൊതുക്കിയ വിജയം അമിത പ്രതിരോധം കൊണ്ട് ഇംഗ്ലണ്ട് കളഞ്ഞുകുളിച്ചപ്പോൾ, ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത തിരിച്ചുവരവുമായി അർജന്റീന. മത്സരത്തിന്റെ 84-ാം മിനിറ്റ് വരെ ഒരു ഗോളിന് മുന്നിലായിരുന്ന ഇംഗ്ലണ്ടിനെ, അവസാന 16 മിനിറ്റിലെ തകർപ്പൻ പ്രകടനത്തിലൂടെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന 2-1ന് അട്ടിമറിച്ചത്.
1966-ന് ശേഷം ഒരു ലോകകപ്പ് ഫൈനൽ എന്ന ഇംഗ്ലണ്ടിന്റെ സുവർണ്ണ സ്വപ്നമാണ് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ വെറും മിനിറ്റുകൾക്കുള്ളിൽ തകർന്നടിഞ്ഞത്. ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് മത്സരത്തിൽ ആദ്യ ലീഡ് നേടി (1-0). 85-ാം മിനിറ്റില് ലയണൽ മെസ്സിയുടെ അസിസ്റ്റിൽ എൻസോ ഫെർണാണ്ടസ് അർജന്റീനയ്ക്ക് സമനില സമ്മാനിച്ചു (1-1). ഇഞ്ചുറി ടൈമിൽ മെസ്സിയുടെ തന്നെ പാസിൽ നിന്ന് ലൗട്ടാരോ മാർട്ടിനസ് അർജന്റീനയുടെ വിജയഗോൾ നേടി (2-1).
ആദ്യ ഗോൾ നേടിയതിന് ശേഷം ആക്രമണം തുടരുന്നതിന് പകരം പൂർണ്ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞതാണ് ഇംഗ്ലീഷ് പരിശീലകൻ തോമസ് ടൂഹലിന് പറ്റിയ വൻ അബദ്ധമെന്ന് വിലയിരുത്തപ്പെടുന്നു. ഇംഗ്ലണ്ട് ലീഡ് എടുത്തതിന് ശേഷം അർജന്റീനയുടെ രണ്ടാം ഗോൾ വീഴുന്നത് വരെയുള്ള സമയത്ത് വെറും 12 ശതമാനം ബോൾ പൊസഷൻ മാത്രമാണ് ഇംഗ്ലണ്ടിന് നിലനിർത്താനായത്.
എസ്റി കോൺസ, ഡാൻ ബേൺ, നിക്കോ ഒറൈലി തുടങ്ങിയ പ്രതിരോധ നിരക്കാരെയാണ് ടൂഹൽ പകരക്കാരായി ഇറക്കിയത്. അതേസമയം, മുന്നേറ്റ നിരക്കാരായ മാർക്കസ് റാഷ്ഫോർഡ്, ഇവാൻ ടോണി എന്നിവരെ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് കോച്ച് മൈതാനത്തിറക്കിയത്. തോമസ് ടൂഹലിന്റെ ഈ പ്രതിരോധ തന്ത്രത്തിനെതിരെ മുൻ ഇംഗ്ലീഷ് താരങ്ങൾ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

Comments