ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ സർവീസ് നടത്തുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഷിപ്പിംഗ് കമ്പനികൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ കർശന നിർദ്ദേശം നൽകി. കപ്പൽ ഉടമകൾ, കപ്പൽ മാനേജർമാർ, റിക്രൂട്ട്‌മെന്റ് ഏജൻസികൾ എന്നിവർക്കായി പുറപ്പെടുവിച്ച അടിയന്തര ജാഗ്രതാ നിർദ്ദേശത്തിലാണ് ഡിജിഎംഎ ഇക്കാര്യം വ്യക്തമാക്കിയത്.
"ഗൾഫ് മേഖലയിൽ സുരക്ഷാ ഭീഷണിയും സംഘർഷാവസ്ഥയും കടുത്ത സാഹചര്യത്തിൽ, 2026-ലെ ഡിജിഎംഎ സർക്കുലർ നമ്പർ 36 പ്രകാരം, ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കുന്നത് അടുത്ത ഉത്തരവുണ്ടാകുന്നത് വരെ ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു," ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
പശ്ചിമേഷ്യയിൽ സുരക്ഷാ സാഹചര്യങ്ങൾ വഷളായ പശ്ചാത്തലത്തിലാണ് ഈ മുൻകരുതൽ നടപടി. ഈ മേഖലയിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്നതും ഇന്ത്യൻ നാവികരുടെ സുരക്ഷ മുൻനിർത്തിയുമാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Comments