ന്യൂഡൽഹി: ഏതൊരു പൗരന്റെയും ജീവൻ വിലപ്പെട്ടതാണെന്നും സോനം വാങ്ചുക്കിന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകണമെന്നും ഡൽഹി ഹൈകോടതി വ്യാഴാഴ്ച സർക്കാരിനു നിർദേശം നൽകി. നിരാഹാരം അവസാനിപ്പിച്ചില്ലെങ്കിൽ 59-കാരനായ വാങ്ചുക്കിന്റെ ജീവൻ അടുത്ത 48 മണിക്കൂറിനുള്ളിൽ അപകടത്തിലായേക്കുമെന്ന് മുന്നറിയിപ്പ് നൽകി ബുധനാഴ്ച സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ അടിയന്തര ഇടപെടൽ.
വിഷയത്തിൽ സർക്കാർ കടുത്ത അനാസ്ഥയും നിസ്സംഗതയുമാണ് കാണിക്കുന്നതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.നിരാഹാരത്തെ തുടർന്ന് അദ്ദേഹത്തിന്റെ ശരീരഭാരം 8.5 കിലോഗ്രാം കുറഞ്ഞതായും ഹർജിയിൽ ചൂണ്ടിക്കാട്ടി. വാങ്ചുക്കിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി ദ്രവരൂപത്തിലുള്ള ഭക്ഷണം വഴി ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും നൽകി ജീവൻ രക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം പൗരന്മാർക്കുണ്ടെന്നും, വാങ്ചുക്കിന് എന്തെങ്കിലും അപായം സംഭവിച്ചാൽ അത് രാജ്യത്തിന് വലിയ നാണക്കേടുണ്ടാക്കുമെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
വാദത്തിനിടെ വാങ്ചുക്കിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നതിലെ വീഴ്ചകളെക്കുറിച്ച് സർക്കാരിനെ പ്രതിനിധീകരിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ചോദിച്ചു. ദിവസേന ആരോഗ്യ പരിശോധനകൾ നടത്തുന്നുണ്ടെന്നും എന്നാൽ ചിലപ്പോഴൊക്കെ സ്വകാര്യ ഡോക്ടർമാരാണ് പരിശോധിക്കുന്നതെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇതിന് മറുപടിയായാണ്, സർക്കാർ ഡോക്ടർമാർ തന്നെ ദിവസേന പരിശോധന നടത്തണമെന്നും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ വൈദ്യസഹായം നൽകണമെന്നും കോടതി വ്യക്തമാക്കിയത്.
കോടതി ഉത്തരവിനു മണിക്കൂറുകൾക്ക് മുമ്പ് വാങ്ചുക്ക് വികാരഭരിതമായ ഒരു വീഡിയോ സന്ദേശം പങ്കുവെച്ചിരുന്നു. തന്റെ ആരോഗ്യനില സാധാരണ നിലയിലാണെന്ന് അദ്ദേഹം വീഡിയോയിൽ പറഞ്ഞു. മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ അഭ്യർത്ഥനകൾ ഉണ്ടായിരുന്നിട്ടും, സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. സമരം അവസാനിപ്പിക്കുന്നത് "തെറ്റായ സന്ദേശം" നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ്-യുജി ഉൾപ്പെടെയുള്ള മത്സരപരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുകയോ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സോനം വാങ്ചുക്ക്നിരാഹാരം അനുഷ്ഠിക്കുന്നത്.

Comments