കാസർകോട്: നെല്ലിക്കുന്ന് കടപ്പുറത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹത്തിൽ ദുരൂഹത ശക്തമാകുന്നു. കടലിൽ ഒഴുകിയെത്തിയ മൃതദേഹം നേരത്തെ പോസ്റ്റ്മോർട്ടം നടത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
മൃതദേഹത്തിലുള്ള മുറിവുകൾ പോസ്റ്റ്മോർട്ടം നടപടിയുടെ ഭാഗമായുണ്ടായതാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മൃതദേഹം കേരളത്തിൽ പോസ്റ്റ്മോർട്ടം നടത്തിയതല്ലെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിന്റെ പ്രായം ഇതുവരെ കൃത്യമായി നിർണയിക്കാനായിട്ടില്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് നെല്ലിക്കുന്ന് കടപ്പുറത്ത് ഒരു മാസം പഴക്കമുണ്ടെന്ന് കരുതുന്ന പുരുഷന്റെ തലയില്ലാത്ത മൃതദേഹം മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാലിലെ മാംസള ഭാഗങ്ങൾ വേർപെട്ട നിലയിലായിരുന്നു. അസ്ഥികൾ പുറത്തുകാണുന്ന തരത്തിലുമായിരുന്നു.
മൃതദേഹം എവിടെയെങ്കിലും സംസ്കരിച്ച ശേഷം തിരമാലകളിൽപ്പെട്ട് കടലിലൂടെ ഒഴുകിയെത്തിയതാണോ, അല്ലെങ്കിൽ മറ്റേതെങ്കിലും സാഹചര്യത്തിലാണ് കടലിലെത്തിയതോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.

Comments